കുട്ടികള്‍ക്കായി ഗൂഗിളിന്റെ സമ്മര്‍ ക്യംപ് പ്രഖ്യാപിച്ചു...ഇനി ഗൂഗിളിനോടൊപ്പം അടിച്ചു പൊളിക്കാം...!


ഗൂഗിള്‍ ഇന്ത്യയിലെ കുട്ടികള്‍ക്കു വേണ്ടി ഒരു രസകരമായ പ്രഖ്യാപനം നടത്തി. അതായത് ഗൂഗിള്‍ 'സമ്മര്‍ ക്യാംപ്' അവതരിപ്പിച്ചു. രാജ്യമെമ്പാടുമുളള കുട്ടികള്‍ക്ക് കൂടുതല്‍ സമയം പഠിക്കാനും അതു പോലെ പുതിയ കണ്ടെത്തലുകള്‍ നടത്താനുമാണ് ഇതുകൊണ്ട് ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

Advertisement

കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ഈ ക്യാംപില്‍ പങ്കെടുക്കാം. നാല് ആഴ്ചയാണ് ഈ ക്യാംപ്. #SummerWithGoogle എന്ന പേരിലാണ് ഈ പരിപാടി നടത്തുന്നത്. ഇതില്‍ നാലു പ്രോജക്ടുകളാണ് കുട്ടികള്‍ക്കായി നല്‍കുന്നത്.

Advertisement

1. ഇന്റര്‍നെറ്റ് സ്മാര്‍ട്ട് (Internet Smart)

2. ഇന്റര്‍നെറ്റ് അലേര്‍ട്ട് (Internet Alert)

3. ഇന്റര്‍നെറ്റ് സ്‌ട്രോംങ് (Internet Strong)

4. ഇന്റര്‍നെറ്റ് ബ്രേവ് (Internet Brave)

ആദ്യമായാണ് ഈ പ്രോഗ്രാം ഇന്ത്യയില്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. ഇത് വളരെ രസകരവും വെല്ലു വിളി നിറഞ്ഞതുമാണ്. മേല്‍ പറഞ്ഞ നാല് ടാസ്‌കുകളില്‍ ഗൂഗിളിന്റെ ടൂളുകളും ഉപയോഗിക്കുന്നുണ്ട്.

ഈ പ്രോജക്ടില്‍ ഉള്‍പ്പെടുന്നത് ഇവയൊക്കെയാണ്, അതായ്ത കുട്ടികള്‍ ഉപയോഗിക്കുന്നത്,

. ഗൂഗിള്‍ എര്‍ത്ത് (Google Earth) ലോകത്തിലെ എല്ലാ പാണ്ടകളേയും പര്യവേഷണം ചെയ്യാന്‍.

. ഗൂഗിള്‍ ട്രാസ്‌ലേറ്റ് (Google Translate) സ്പാനിഷ് ഭാഷയിലും മറ്റു ഭാഷകളിലും പദങ്ങള്‍ അറിയാന്‍.

Advertisement

. ഗൂഗിള്‍ ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചര്‍ (Google Arts & Culture) മ്യൂസിയങ്ങളുടെ വെര്‍ച്ച്വല്‍ ടൂറുകള്‍ എടുക്കുകയും അവരുടെ വെര്‍ച്ച്വല്‍ ഗ്യാലറി നിര്‍മ്മിക്കുകയും ചെയ്യുന്നു.

അവസാനത്തെ അസൈന്‍മെന്റില്‍ കുട്ടികള്‍ക്ക് അവരുടെ സ്വന്തം ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ കഴിയും. ഓരോ അസൈന്‍മെന്റിലും ഇന്റര്‍നെറ്റിനെ അടിസ്ഥാനമാക്കി നാല് അടിസ്ഥാന കോടുകളിലേക്ക് ചോദ്യങ്ങളുണ്ടുകും. ഓരോ അസൈന്‍മെന്റുകളും ഇതിനു മുമ്പത്തേതുമായി ബന്ധപ്പെടുത്തും. സബ്ജക്ടീവ് ചോദ്യങ്ങളും ഉണ്ടാകും.

ഏറ്റവും മികച്ച ക്യാമറ ആപ്പ് ഏത്??

കുട്ടികളെ പരിപാലിക്കുന്നതിനും അവരെ ഓണ്‍ലൈനില്‍ ഉത്തരവാദിത്തബോധത്തോടേയും സഹായിക്കുന്നതിനാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആദ്യത്തെ അസൈന്‍മെന്റ് ഇതിനകം തന്നെ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇതിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും ഗൂഗിളിന്റെ ഇവന്റ് പേജില്‍ തത്സമയമാണ്.

Best Mobiles in India

Advertisement

English Summary

Google Launches Summer Camp For Children