ഇനി ജീമെയില്‍ മറക്കാം; ഇന്‍ബോക്‌സ് എത്തി...!


അടുത്ത ദശകത്തിലെ ജീമെയിലായ ഇന്‍ബോക്‌സ് ഗൂഗിള്‍ അവതരിപ്പിച്ചു. ജീമെയിലിന്റെയും ഗൂഗിള്‍ നൗവിന്റെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് 'ഇന്‍ബോക്‌സ്'. ഇത് ഒരു ആപായിട്ടാണ് ഗൂഗിള്‍ രംഗത്തിറക്കിയിരിക്കുന്നത്. ജീമെയിലിന്റെ തുടക്കത്തിലെ പോലെ ഇന്‍ബോക്‌സും ഇപ്പോള്‍ ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ക്ഷണം കിട്ടാന്‍ താല്‍പ്പര്യമുളളവര്‍ inbox@google.com എന്ന മെയിലിലേക്കാണ് അഭ്യര്‍ഥന അയയ്‌ക്കേണ്ടത്. ക്ഷണം കിട്ടുന്നവര്‍ക്ക് നിലവിലുള്ള ജീമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ഇന്‍ബോക്‌സിലും ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

Advertisement

വായിക്കുക: സാധാരണക്കാരനെ സൂപ്പര്‍സ്റ്റാറാക്കുന്ന ഫോട്ടോഷോപ്...!

Advertisement

ക്രോം ബ്രൗസര്‍, ആന്‍ഡ്രോയ്ഡ് ഫോണുകള്‍, ഐഫോണുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാവുന്ന തരത്തിലുളള ആപായാണ് ഇന്‍ബോക്‌സ് നിലവില്‍ എത്തുന്നത്. മെസേജ് ലിസ്റ്റിനൊപ്പം ഗൂഗിള്‍ നൗ സര്‍വീസിലേതുപോലെ 'ഇന്‍ഫോ കാര്‍ഡു'കളായാണ് ഇന്‍ബോക്‌സില്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വിമാന സമയം, പാക്കേജ് ട്രാക്കിങ്, ഫോട്ടോകള്‍ ഇങ്ങനെയുള്ളവ സംബന്ധിച്ച വിവരങ്ങളായാണ് ഇന്‍ബോക്‌സ് പ്രത്യക്ഷപ്പെടുക. ചുരുക്കത്തില്‍ ഗൂഗിള്‍ നൗവിലെ സൗകര്യങ്ങള്‍ ജീമെയില്‍ ഫീച്ചറുകളുമായി സമ്മേളിപ്പിക്കുകയാണ് ഇന്‍ബോക്‌സില്‍ ചെയ്തിരിക്കുന്നത്. ജീമെയിലിലെ മെയിലുകളെല്ലാം ഇന്‍ബോക്‌സിലൂടെയും വായിക്കാം. ജീമെയിലും ഇന്‍ബോക്‌സും ഒരേസമയം ഉപയോക്താക്കള്‍ ഉപയോഗിക്കുമെന്ന് തോന്നുന്നില്ലെന്നാണ് വിദഗ്ധാഭിപ്രായങ്ങള്‍. വരും കാലങ്ങളില്‍ ജീമെയില്‍ സര്‍വീസ്, ഇന്‍ബോക്‌സിലേക്ക് ലയിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

സ്മാര്‍ട്ട്‌ഫോണുകളെ ലക്ഷ്യമാക്കിയാണ് ഇന്‍ബോക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്‍ബോക്‌സിന്റെ പ്രധാന സവിശേഷതകള്‍ ബന്‍ഡില്‍സ്, ഹൈലൈറ്റ്‌സ്, റിമൈന്‍ഡേഴ്‌സ്, അസിസ്റ്റ്‌സ്, സ്‌നൂസ് തുടങ്ങിയവയാണ്. ഇതേക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

1

സമാനസ്വഭാവമുള്ള ഈമെയിലുകളെ ഒറ്റഗ്രൂപ്പില്‍പെടുത്തുന്ന സവിശേഷതയാണ് ബന്‍ഡില്‍സ്. ഉദാഹരണമായി ബാങ്കുകളുമായി ബന്ധപ്പെട്ട ഈമെയിലുകളെല്ലാം ഒറ്റ ഗ്രൂപ്പിലായിരിക്കും കിടക്കുക. കുടുംബാംഗങ്ങള്‍ അയയ്ക്കുന്ന ഈമെയിലുകളും ഫോട്ടോകളും മറ്റൊരു ഗ്രൂപ്പിലും വന്ന് ചേരും.

2

ശ്രദ്ധിക്കപ്പെടേണ്ട പ്രധാന വിവരങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സവിശേഷതയാണ് ഹൈലൈറ്റ്‌സ്. വിമാനയാത്രാ സമയം, പങ്കെടുക്കാനുള്ള പരിപാടികള്‍, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അയയ്ക്കുന്ന ഫോട്ടോകളും രേഖകള്‍ ഇവയെല്ലാം നിങ്ങളുടെ ശ്രദ്ധയില്‍പെടാനാണ് ഹൈലൈറ്റ്‌സ് ഉപകരിക്കുക.

3

പ്രയോജനകരമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്ന സവിശേഷതയാണ് അസിസ്റ്റ്‌സ്. ഉദാഹരണമായി ലാപ്‌ടോപ്പ് സര്‍വീസ് നടത്താനായി സര്‍വീസിംഗ് സെന്ററുകാരെ വിളിക്കണമെന്ന റിമൈന്‍ഡര്‍ തയ്യാറാക്കുന്ന കാര്യം എടുക്കുക. സര്‍വീസിംഗ് സെന്ററിന്റെ ഫോണ്‍ നമ്പര്‍, അത് എപ്പോഴാണ് തുറക്കുന്നത് മുതലായ വിവരങ്ങള്‍ അസിസ്റ്റ്‌സ് നല്‍കി നിങ്ങളെ സഹായിക്കും.

4

ഈമെയിലുകളോ അറിയിപ്പുകളോ പിന്നീട് അയയ്ക്കാന്‍ വേണ്ടി സൂക്ഷിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന സവിശേഷതയാണ് സ്‌നൂസ്. മറ്റൊരു സമയത്തോ, മറ്റൊരു സ്ഥലത്തോ എത്തുമ്പോള്‍ ഇവ നിങ്ങള്‍ക്ക് സൗകര്യപ്രദമായി അയയ്ക്കുന്നതിന് തയ്യാറാക്കി സൂക്ഷിക്കാവുന്നതാണ്.

Best Mobiles in India