ജിയോ ഫോൺ ഉപഭോക്താക്കൾക്ക് മറ്റൊരു സന്തോഷവാർത്ത കൂടെ.. ഗൂഗിൾ മാപ്‌സ് ആപ്പ് പുറത്തിറങ്ങി!


ജിയോ ഫോൺ ഉപഭോക്താക്കൾക്ക് മറ്റൊരു സന്തോഷവാർത്ത കൂടെ. ഗൂഗിൾ മാപ്‌സ് കൂടെ ഈ കുഞ്ഞുഫോണിൽ ലഭ്യമാക്കുകയാണ്. കഴിഞ്ഞ ആഴ്ച ജിയോ ഫോൺ 2 അവതരിപ്പിച്ചപ്പോൾ ഒരുപാട് സവിശേഷതകൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഒന്നാം തലമുറയിലെ ജിയോ ഫോണുകൾക്ക് ഇപ്പോൾ ഗൂഗിൾ മാപ്‌സ് സൗകര്യം ലഭിച്ചിരിക്കുകയാണ്. ആപ്പ് ജിയോ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Advertisement

വാഗ്ദാനം പാലിച്ച് ജിയോ

കഴിഞ്ഞ വർഷം ജിയോ ഫോൺ അവതരിപ്പിച്ച സമയത്ത് പല തരത്തിലുള്ള സൗകര്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. അതെല്ലാം ഓരോന്നായി കമ്പനി ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജിയോഫോണിൽ ഉപയോഗിക്കുന്ന KaiOSനു ഈയടുത്ത് ഗൂഗിൾ സപ്പോർട്ട് കിട്ടുന്ന പല ആപ്പുകളുടെയും പിന്തുണ അറിയിച്ചിരുന്നു. ഒപ്പം ഈ ഒഎസിൽ ഗൂഗിൾ നിക്ഷേപമിറക്കുക വരെ ചെയ്യുകയുണ്ടായിട്ടുണ്ട്. ജിയോഫോൺ 2വിലും ഈ സൗകര്യങ്ങളെല്ലാം ലഭ്യമാകും.

Advertisement
ജിയോ ഫോണിലെ ഗൂഗിൾ മാപ്‌സ്

മാപ്‌സ് സൗകര്യങ്ങൾ ഉപയോഗിക്കാൻ പറ്റുമെങ്ങിലും ചില പരിമിതികൾ ഉണ്ടാകുമെന്ന് മാത്രം. കാരണം ഒരു ഫീച്ചർ ഫോൺ എന്ന നിലയിൽ അതിന്റെ പരിമിതികളിൽ നിന്നുകൊണ്ടുള്ള സൗകര്യങ്ങൾ മാത്രമായിരിക്കും ജിയോ ഫോണിലെ ഗൂഗിൾ മാപ്‌സിൽ ലഭിക്കുക. ഇത് ഗൂഗിൾ മാപ്സിന്റെ കാര്യത്തിൽ മാത്രമല്ല, ഗൂഗിളിന്റെ ജിയോ ഫോണിനായുള്ള മറ്റു ആപ്പുകളിൽ എല്ലാം തന്നെ പ്രധാനമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എങ്കിലും ആൻഡ്രോയ്ഡ് ഐഒഎസ് ഫോണുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന് പരിമിതികളുണ്ട്.

എന്നിരുന്നാലും എങ്ങനെ നോക്കിയാലും സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം ഏറെ ഉപകാരപ്രദമാണ് ഈ സൗകര്യങ്ങൾ. ജിയോ ഫോൺ, ജിയോ ഫോൺ 2 എന്നിവയുടെ സവിശേഷതകൾ ചുവടെ വായിക്കാം.

 

ജിയോഫോൺ സവിശേഷതകൾ

6.9 ഇഞ്ച് സ്‌ക്രീന്‍, QVGA സ്‌ക്രീന്‍ റസൊല്യൂഷന്‍
ഓപ്പറേറ്റിങ്ങ് സിസ്റ്റം: KAI OS
സിം സ്ലോട്ട്: സിങ്കിള്‍ സിം
സിം സൈസ്: നാനോ സിം (4FF ടൈപ്പ്)
നിറം : കറുപ്പ്
ബോക്‌സ് കണ്ടന്റ്: ഹാന്‍സെറ്റ്, റിമൂവബിള്‍ ബാറ്ററി, ചാര്‍ജ്ജര്‍ അഡാപ്ടര്‍, ക്വിക് സര്‍വ്വീസ് ഗൈഡ്, വാറന്റി കാര്‍ഡ്, സിം കാര്‍ഡ്
പ്രോസസര്‍ (CPU): 1.2GHz ക്വാഡ്‌കോര്‍
ചിപ്‌സെറ്റ്: SPRD 9820A/QC8905
ഗ്രാഫിക്‌സ് (GPU): മാലി-400@512MHz
റാം : 512എംബി
ബാറ്ററി കപ്പാസിറ്റി: 2000എംഎഎച്ച്, ലീ-പോ
ടോക്ടൈം: 12 മണിക്കൂര്‍
സ്റ്റാന്‍ഡ്‌ബൈ ടൈം: 15 ദിവസം
ഇന്റേര്‍ണല്‍ മെമ്മറി: 4ജിബി
എക്‌സ്പാന്‍ഡബിള്‍: 128ജിബി
റിയര്‍ ക്യാമറ: 2എംപി
മുന്‍ ക്യാമറ: 0.3എംപി
മ്യൂസിക് പ്ലേയര്‍: MP3, AAc, AAC+, eAAC, AMR, WB-AMR, MIDI, OGG
വയര്‍ലെസ് എഫ്എം റേഡിയോ
വീഡിയോ പ്ലേയര്‍
ലൗഡ് സ്പീക്കര്‍
അലേര്‍ട്ട് ടൈപ്പ്: റിങ്ങ്‌ടോണ്‍+ വൈബ്രേഷന്‍
ഓപ്പറേറ്റിങ്ങ് ഫ്രീക്വന്‍സി: BAND3(1800)/BAND5(850)LTE-TDD BAND40(2300)
4ജി
വൈഫൈ
എന്‍എഫ്‌സി
ഇമെയില്‍ സപ്പോര്‍ട്ട്
22 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണ
ജിയോ ആപ്‌സ്, ജിയോ സിനിമ, ജിയോ ചാറ്റ്, ജിയോ മ്യൂസിക്, ജിയോഎക്‌സ്പ്രസ് ന്യൂസ് പിന്തുണ
വോയിസ് അസിസ്റ്റന്റ്
ജിയോമീഡിയാകേബിള്‍
ടോര്‍ച്ച്

ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്, QWERTY.. അടിമുടി മാറ്റത്തോടെ ജിയോഫോൺ 2 എത്തി! ഒപ്പം മറ്റു പലതും!

ജൂലായ് 5

ജിയോ ഓഫറുകൾ കൊണ്ട് ഞെട്ടിച്ച പോലെ ഏറെ തരംഗം ഉണ്ടാക്കിയ ഒന്നായിരുന്നു ജിയോഫോൺ. വെറുമൊരു ഫീച്ചർ ഫോൺ എന്നതിന് മേലെയായി ഒരുപിടി സവിശേഷതകൾ ജിയോ അവതരിപ്പിച്ച ഈ ബേസിക്ക് ഫോണിന് ഉണ്ടായിരുന്നു. 4ജി പിന്തുണയും പിന്നീട് പല ആപ്പുകളുടെ പിന്തുണയും കിട്ടിയ ഈ ഫോണിന്റെ രണ്ടാം തലമുറയായി ജിയോഫോൺ 2 ഇന്ന് മുകേഷ് അംബാനി അവതരിപ്പിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്.. എല്ലാം പിന്തുണയ്ക്കും

ആദ്യത്തെ ജിയോഫോൺ തന്നെ ഒരു ബജറ്റ് 4ജി ഫോൺ ആയിരുന്നെങ്കിൽ കൂടെ ഒരുപിടി ആപ്പുകളും സേവനങ്ങളും ഉൾക്കൊണ്ടിരുന്നു. ഇപ്പോഴിതാ ഈ പുതിയ മോഡലിൽ ആദ്യത്തേതിൽ ഉള്ളതിനേക്കാൾ അധികം സേവനങ്ങളാണ് ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ് എന്നിവ പോലുള്ള സേവനങ്ങൾ പിന്തുണയ്ക്കും എന്നതാണ്. ഇതിനായി സജ്ജമാക്കിയ KAI OSന്റെ പുതിയ വേർഷൻ ആയിരിക്കും ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം.

QWERTY കീപാഡ്

ബാൾക്ക്‌ബെറി ഫോണുകളിലേത് പോലെയുള്ള QWERTY കീപാഡ് സൗകര്യത്തോട് കൂടിയാണ് പുതിയ ജിയോഫോൺ എത്തുന്നത്. ഇത് കൂടാതെ നേരത്തെ അവതരിപ്പിച്ച ജിയോഫോണിന് വേണ്ടിയുള്ള ഗൂഗിൾ അസിസ്റ്റന്റ് സേവനവും ഇതിൽ ലഭ്യമാകും. അതിനെ പിന്തുടർന്നാണ് യുട്യൂബ് അടക്കമുള്ള സൗകര്യങ്ങൾ ഈ കുഞ്ഞു വലിയ ഫോണിലേക്ക് എത്തുന്നത്. ഇത് കൂടാതെ ഈയടുത്തിടെ ഗൂഗിൾ വലിയ തോതിൽ ഈ ഫോണിലെ KAI OSൽ നിക്ഷേപമിറക്കുകയും ചെയ്തിരുന്നു.

മറ്റു പ്രധാന സവിശേഷതകൾ

ഇരട്ട സിം, 2.4 ഇഞ്ച് QVGA ഡിസ്പ്ളേ, KAI OS, 512 എംബി റാം, 4 ജിബി മെമ്മറി, എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ. 128 ജിബി വരെയുള്ള മെമ്മറി കാർഡുകൾ ഇടാനുള്ള സൗകര്യവും ഈ ഫോണിലുണ്ട്. ക്യാമറയുടെ കാര്യത്തിൽ ബേസിക്ക് ഫോൺ എന്ന നിലയിൽ പിറകിൽ 2 മെഗാപിക്സലും മുൻവശത്ത് വിജിഎ ക്യാമറയുമാണ് ഫോണിലുള്ളത്. 2000 mAh ബാറ്ററി, VoLTE, എൻഎഫ്‍സി, ജിപിഎസ്, ബ്ലൂടൂത്ത്, എഫ്എം റേഡിയോ എന്നിവയും ഫോണിലുണ്ട്.

വില, ഓഫറുകൾ

2,999 രൂപയാണ് ഫോണിന് വില വരുന്നത്. ഓഗസ്റ് 15 മുതലാണ് ഫോൺ വിപണിയിൽ ലഭിച്ചുതുടങ്ങുക. ഇതോടൊപ്പം മൺസൂൺ ഹങ്കാമ ഓഫർ കൂടെ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ജിയോഫോൺ ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ജിയോഫോൺ മാറ്റി പുതിയതിലേക്ക് മാറാനുള്ള സൗകര്യവും ലഭിക്കും. ഇതുപ്രകാരം 501 രൂപ മാത്രമേ ആവശ്യമായി വരികയുള്ളൂ. ഈ ഓഫർ ജൂലായ് 21 മുതൽ ലഭ്യമായിത്തുടങ്ങും.

Best Mobiles in India

English Summary

Google Maps App Released for Jiophone.