ഗൂഗിള്‍ മാപ്‌സ് ഗോ ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു..!


'ഗൂഗിള്‍ മാപ്‌സ് ഇന്ത്യ' എന്ന പേരില്‍ ഇന്റര്‍നെറ്റ് ജയിന്റ് ഗൂഗിള്‍, ഗൂഗിള്‍ മാപ്‌സ് ആപ്പിലും മാപ്പ് ഗോ ആപ്പിലും പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു. അതേ ദിവസം ഗൂഗിള്‍ മാപ്‌സിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു.

ഈ പുതിയ സവിശേഷതകളോടൊപ്പം എങ്ങനെയാണ് 'പ്ലസ് കോഡുകള്‍' ഉപയോഗിച്ച് കല്‍ക്കട്ടയിലെ 25,000 വീടുകള്‍ ഗൂഗിള്‍ മാപ്പിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നതെന്നും വ്യക്തമാക്കി. ഈ പ്ലസ് കോഡുകള്‍ ഒരു പതിവ് വിര്‍ച്ച്വല്‍ വിലാസമാണ്. ഇത് സ്ഥിരമായി വിലാസങ്ങള്‍ ഇല്ലാത്ത കുടുംബങ്ങളെ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.

റെഡ്ബസുമായി ചേര്‍ന്ന് മാപ്‌സ് ഗോ ആപ്പില്‍ ഇനി ഇന്റര്‍ സിറ്റി സമയങ്ങള്‍ കണ്ടെത്താനുളള സംവിധാനം ഗൂഗിള്‍ മാപ്‌സ് അവതരിപ്പിച്ചു. സീറ്റ് എങ്ങനെ ബുക്ക് ചെയ്യാം എന്നുളള എല്ലാ വിവരവും ഗൂഗിള്‍ മാപ്‌സിലൂടെ അറിയാം. കൂടാതെ യാത്രയിലെ എല്ലാ സ്റ്റോപ്പുകളുടേയും ഷെഡ്യൂളുകളുടേയും വിശദാംശങ്ങള്‍ ഗെഡ്ബസ് നല്‍കും. 20,000 റൂട്ടുകളിലെ വിവരങ്ങള്‍ മാത്രമേ ഈ ആപ്പിലൂടെ ലഭ്യമാകൂ എന്നും ഗൂഗിള്‍ വ്യക്തമാക്കി.

ഇതു കൂടാതെ ഗൂഗിള്‍ ഗോ ആപ്പ് വഴി വെബ് പേജ് തുറന്നാല്‍ അതിലുളള വിവരങ്ങള്‍ എല്ലാം ഗൂഗിള്‍ സ്വയം നിങ്ങളെ വായിച്ചു കേള്‍പ്പിക്കും. മലയാളം, ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി 28 ഭാഷകളില്‍ മനുഷ്യ ശബ്ദത്തില്‍ വായിച്ച് കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോയ്ക്ക് സാധിക്കും.

ഗൂഗിള്‍ സ്പീച്ച് സിന്തസിസും നാച്ചുറല്‍ ലാഗ്വേജ് പ്രോസസിംഗ് ടെക്‌നോളജിയും വഴിയാണ് ഗൂഗിളിന്റെ ഈ വായന. 40 ശതമാനത്തോളം ഡേറ്റ ലാഭിച്ച് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആപ്പിന് സാധിക്കും. 2ജി നെറ്റ്‌വര്‍ക്കില്‍ പോലും ആപ്പ് പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമേ നിലവില്‍ ഈ സൗകര്യം ലഭ്യമാകൂ. ഗോ ആപ്പ് വഴി നിങ്ങള്‍ക്ക് ആവശ്യമുളള വെബ് പേജ് ഓപ്പണ്‍ ചെയ്ത് പ്ലേ ബട്ടണ്‍ തുറക്കുക. ഇനി നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷയില്‍ എല്ലാ വിവരങ്ങളും ഗൂഗിള്‍ വായിച്ചു നല്‍കും. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് വായനയുടെ സ്പീഡ് കൂട്ടാനും കുറയ്ക്കാനും കഴിയും.

ഗാലക്‌സി നോട്ട് 9 വാങ്ങാനും വാങ്ങാതിരിക്കാനും 8 കാരണങ്ങൾ!


Read More About: apps news google google maps

Have a great day!
Read more...

English Summary

Google Maps Go app new features