ഗൂഗിള്‍ മാപ്‌സ്, മെയില്‍, ഫോട്ടോസ്: നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ മാസ്റ്ററാകാം


ജിമെയില്‍, മാപ്‌സ്, ഫോട്ടോസ് തുടങ്ങിയ ഗൂഗിളിന്റെ ഒട്ടുമിക്ക ആപ്പുകളും സൗജന്യമാണ്. മൊബൈല്‍ ഫോണില്‍ നാം ഇവ ധാരാളമായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇവയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാല്‍ മറ്റു പല കാര്യങ്ങളും ഈ ആപ്പുകളുടെ സഹായത്താല്‍ ചെയ്യാനാകും. അത്തരത്തിലുള്ള ചില ഫീച്ചറുകള്‍ പരിചയപ്പെടുത്തകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. ഇവയില്‍ പലതും ആന്‍ഡ്രോയ്ഡിലും ഐഫോണിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കും.

Advertisement

ഗൂഗിള്‍ മാപ്‌സ്

ഗൂഗിള്‍ മാപ്പില്‍ ഇഷ്ടാനുസരണം മാപ് ഡാറ്റ സേവ് ചെയ്യാം. ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ നിങ്ങളുടെ സ്ഥാനം (Location) മനസ്സിലാക്കുന്നതിന് മൊബൈല്‍ ഡാറ്റയുടെ ആവശ്യമില്ല. എന്നാല്‍ മാപ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഒഴിഞ്ഞ പേജിലായിരിക്കും നിങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തുക. ഇത് ഒഴിവാക്കുന്നതിനായി നിങ്ങള്‍ സ്ഥിരം യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ ഭൂപടം സേവ് ചെയ്യാവുന്നതാണ്. ഇതിനായി ഗൂഗിള്‍ മാപ് മെനുവില്‍ ഓഫ്‌ലൈന്‍ മാപില്‍ അമര്‍ത്തുക. അതില്‍ നിന്ന് യുവറോണ്‍ മാപ് തിരഞ്ഞെടുക്കണം. ഇവിടെ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലത്തിന്റെ മാപ് കാണാനാകും. ഇത് സേവ് ചെയ്യാന്‍ വേണ്ട മെമ്മറിയുടെ അളവും ഇതോടൊപ്പം പ്രത്യക്ഷപ്പെടും.

Advertisement
സ്ട്രീറ്റ് വ്യൂ കാണുന്നതെങ്ങനെ?

മാപിലെ ഏതെങ്കിലും ഭാഗത്ത് അമര്‍ത്തിപ്പിടിക്കുക. ചുവപ്പ് നിറത്തിലുള്ള മാപ് മാര്‍ക്കര്‍ തെളിയും. ഈസമയം സ്‌ക്രീനിന്റെ താഴ്ഭാത്ത് ഇടതുവശത്തായി തമ്പ്‌നെയില്‍ കാണാനാകും. ഇതില്‍ അമര്‍ത്തിയാല്‍ മാപിലെ ആ ഭാഗത്തിന്റെ സ്ട്രീറ്റ് വ്യൂ ലഭിക്കും.

പാര്‍ക്കിംഗ് സ്ഥലം അടയാളപ്പെടുത്താം

നിങ്ങള്‍ കാര്‍ എവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന് അടയാളപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി ആപ്പുകളുണ്ട്. ഗൂഗിള്‍ മാപ് ഉപയോഗിച്ചും ഇത് ചെയ്യാന്‍ കഴിയും. നിങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്ന നീല ഡോട്ടില്‍ അമര്‍ത്തുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനുവില്‍ നിന്ന് അടുത്ത സ്ഥലങ്ങള്‍ അറിയാനാകും. നിങ്ങളുടെ സ്ഥാനം പങ്കുവയ്ക്കുക. അതിനുശേഷം കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലമായി സേവ് ചെയ്യുക. പാര്‍ക്കിംഗ് സ്ഥലം അനായാസം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും.

സിഗ്നേച്ചര്‍ തയ്യാറാക്കാം

ഔദ്യോഗിക മെയിലില്‍ പലരും സിഗ്നേച്ചര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വ്യക്തിഗത മെയിലുകളില്‍ ഇതിന് മെനക്കെടുന്നവര്‍ കുറവാണ്. അനായാസം മെയിലില്‍ സിഗ്നേച്ചര്‍ ചേര്‍ക്കാന്‍ കഴിയും. ഫോണില്‍ നിന്ന് അയക്കുന്ന മെയിലുകളില്‍ മാത്രമേ ഇവ പ്രത്യക്ഷപ്പെടുകയുള്ളൂ. ജിമെയിലിലെ മൂന്നുവര ചിഹ്നത്തില്‍ അമര്‍ത്തി മെനു എടുക്കുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സെറ്റിംഗ്‌സ് എടുക്കുക. സിഗ്നേച്ചര്‍ ചേര്‍ക്കേണ്ട അക്കൗണ്ട് തിരഞ്ഞെടുക്കുക. സെറ്റിംഗ്‌സ് സ്‌ക്രീനില്‍ താഴേക്ക് പോകുമ്പോള്‍ മൊബൈല്‍ സിഗ്നേച്ചര്‍ ഓപ്ഷന്‍ കാണാം. ഇവിടെ മെസേജിന്റെ അവസാനം ദൃശ്യമാകേണ്ട സന്ദേശം ടൈപ്പ് ചെയ്യുക.

ജസ്റ്ററുകള്‍

ജിമെയിലിലെ ജെസ്റ്ററുകള്‍ മാറ്റാനും അവസരമുണ്ട്. ഇതിനായി സെറ്റിംഗ്‌സില്‍ നിന്ന് ജനറല്‍ സെറ്റിംഗ് എടുക്കുക. ഇനി സൈ്വപ് ആക്ഷന്‍സിലേക്ക് പോയി വേണ്ട മാറ്റങ്ങള്‍ വരുത്തുക.

ഷോര്‍ട്ട്കട്ട് സെര്‍ച്ച് കമാന്‍ഡുകള്‍

ജിമെയിലില്‍ മെയിലുകള്‍ കമാന്‍ഡുകള്‍ ഉപയോഗിച്ച് തിരയാന്‍ കഴിയും. ഉദാഹരണത്തിന് Size:1000000 എന്ന് ടൈപ്പ് ചെയ്ത് തിരഞ്ഞാല്‍ ഒരു മെഗാബൈറ്റില്‍ കൂടുതല്‍ വലുപ്പമുള്ള മെയിലുകള്‍ മാത്രം പ്രദര്‍ശിപ്പിക്കപ്പെടും. സമാനമായ കമാന്‍ഡുകളാണ് Older_than:1y, Has:attachement, Has:YouTube മുതലായവയും.

മെയിലുകളുടെ ലുക്ക് മാറ്റം

ഫോര്‍മാറ്റിംഗിലൂടെയും നിറം നല്‍കിയും മെയിലുകളുടെ ലുക്ക് മാറ്റാനാകും. മെയില്‍ കമ്പോസ് ചെയ്യുന്ന സമയത്ത് ഫോര്‍മാറ്റിംഗ് ഓപ്ഷന്‍ കാണാം. ഇതില്ലെങ്കില്‍ ഫോര്‍മാറ്റ് ചെയ്യേണ്ട ടെക്‌സ്റ്റില്‍ അമര്‍ത്തിപ്പിടിക്കുക. അതിനുശേഷം പോപ് അപ് മെനുവില്‍ നിന്ന് ആവശ്യമുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക.

ഫോണ്‍ മെമ്മറി ഫ്രീ ആക്കുന്നത് എങ്ങനെ

ഗൂഗിള്‍ ഫോട്ടോസ് മെനുവില്‍ ഫ്രീ അപ് സ്‌പെയ്‌സ് എന്നൊരു ഓപ്ഷനുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ സെര്‍വറുകളില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഫോട്ടോകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യപ്പെടും. ഇതിനായി നിങ്ങള്‍ ഫോട്ടോ ബാക്ക്അപ്പ് ചെയ്തിരിക്കണം. ഗൂഗിള്‍ സെര്‍വറുകളില്‍ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകള്‍ക്ക് യഥാര്‍ത്ഥ ഫോട്ടോയുടെ ഗുണമേന്മ ഉണ്ടാകണമെന്നില്ല. അതിനാല്‍ ഫോട്ടോകള്‍ കമ്പ്യൂട്ടറിലേക്കോ ലാപ്‌ടോപ്പിലേക്കോ മാറ്റി സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്.

സെര്‍ച്ച് ചെയ്യുക

ഗൂഗിള്‍ ഫോട്ടോസിലെ ഗുണകരമായ സൗകര്യങ്ങളിലൊന്നാണ് സെര്‍ച്ച് ഓപ്ഷന്‍. സ്ഥലപ്പേര്, തീയതി മുതലായവ ഉപയോഗിച്ച് ഫോട്ടോകള്‍ തിരയാന്‍ കഴിയും. സെര്‍ച്ച് കമാന്‍ഡുമായി ഏറ്റവും യോജിക്കുന്ന ഫോട്ടോകള്‍ ലഭിക്കും.

ഫോട്ടോ വാള്‍പേപ്പറാക്കുക

ഫോണിലുള്ള ഫോട്ടോകള്‍ വാള്‍പേപ്പറാക്കാനും അവസരമുണ്ട്. ഇതിനായി ഗൂഗിള്‍ ഫോട്ടോസ് ആപ്പില്‍ ഫോട്ടോ എടുക്കുക. വലതുവശത്ത് മുകള്‍ ഭാഗത്തായി കാണുന്ന മൂന്ന് ഡോട്ടുകളില്‍ അമര്‍ത്തി മെനു എടുക്കുക. Use As തിരഞ്ഞെടുക്കണം. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഓപ്ഷനുകളില്‍ നിന്ന് വാള്‍പേപ്പര്‍ സെലക്ട് ചെയ്യുക. ഇതിന് പുറമെ ഫോട്ടോ വാട്‌സാപ്പ് പ്രൊഫൈല്‍ പിക്ചറുമാക്കാം.

സമൂഹമാധ്യമങ്ങള്‍ക്ക് അനുയോജ്യമായ ഫോട്ടോകള്‍

ഗൂഗിള്‍ ഫോട്ടോസ് അസിസ്റ്റന്റ് ഉപയോഗിച്ച് ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കാവുന്നതാണ്. ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്നതിന് മുമ്പ് ഇത് ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകള്‍ കൂടുതല്‍ മനോഹരമാക്കുക.

Best Mobiles in India

English Summary

Google Maps, Mail and Photos: top tips to make you a mobile master in seconds