ഗൂഗിള്‍ മൈ ബിസിനസ് ആപ്പിലെ പുതിയ സവിശേഷതകള്‍ എങ്ങനെ ഉപയോഗിക്കാം...!


ഗൂഗിള്‍ മാപ്‌സില്‍ പുതിയ സവിശേഷത എത്തിയിരിക്കുന്നു. അതായത് ഗൂഗിള്‍ മാപ്‌സ് ആപ്പില്‍ ബിസിനസ് പ്രൊഫൈല്‍ കണക്ട് ചെയ്ത് ബിസിനസിനുളളില്‍ തന്നെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ കാണാന്‍ കഴിയും. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു സ്‌റ്റോറില്‍ ബന്ധപ്പെടുകയോ അല്ലെങ്കില്‍ റെസ്‌റ്റൊറന്റില്‍ ബുക്ക് ചെയ്യുകയോ ചെയ്യാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗൂഗിളിലെ ബിസിനസ് പ്രൊഫൈലുകളില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോക്താക്കളെ അനുവദിച്ചിരുന്നു. ഇതു തന്നെയാണ് ഇപ്പോള്‍ ഗൂഗിള്‍ മാപ്‌സ് ആപ്പിലും എത്തിയിരിക്കുന്നത്.

ആപ്പിനുളളില്‍ തന്നെ നിങ്ങള്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി ചാറ്റ് ചെയ്തു തുടങ്ങാം. ആന്‍ഡ്രോയിഡ് ഫോണിലും ഐഒഎസ് ഫോണിലും ഗൂഗിള്‍ മാപ്‌സിന്റെ വശത്തെ മെനുവിലായി ഓപ്ഷന്‍ കാണാം. ഈ സവിശേഷത തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ലഭ്യമാകും. ഈ പുതിയ സവിശേഷത ഉപയോക്തക്കളുമായി തത്സമയം സമ്പര്‍ക്കം പുലര്‍ത്താന്‍ കൂടുതല്‍ എളുപ്പമാക്കുന്നു.

. പുതിയ കസ്റ്റമര്‍ ടാബിലൂടെ നിങ്ങള്‍ക്ക് അവലോകനങ്ങളോട് പ്രതികരിക്കാനും ഉപയോക്താക്കള്‍ക്ക് സന്ദേശം അയക്കാനും കൂടാതെ നിങ്ങളുടെ ഫോളോവേഴ്‌സിനെ എല്ലാം തന്നെ ഒരിടത്തു കാണാന്‍ കഴിയും.

. ആപ്പിന്റെ ഹോം പേജില്‍ തന്നെ ക്ലിക്‌സ്, കോള്‍സ്, ദിശ അഭ്യര്‍ത്ഥനകള്‍, ഫോളോസ് എന്നിവ ഒറ്റ നോട്ടത്തില്‍ തന്നെ കാണാം.

. ആപ്പിലെ 'ന്യൂ പോസ്റ്റ് ബട്ടണ്‍' എന്നതില്‍ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഫോട്ടോകള്‍ എളുപ്പത്തില്‍ അപ്‌ലോഡ് ചെയ്യാനും ഓഫറുകള്‍ സൃഷ്ടിക്കാനും നിങ്ങളുടെ ബിസിനസ്സ് കാര്യങ്ങള്‍ പങ്കിടാനും കഴിയും.

. ഗൂഗിളില്‍ നിങ്ങളുടെ ബിസിനസുമായി ഒരു ഉപയോക്താവ് ബന്ധപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നു.

വാട്‌സാപ്പ് സ്റ്റിക്കര്‍ ഉണ്ടാക്കുന്നത് എങ്ങനെ?

Most Read Articles
Best Mobiles in India
Read More About: google news technology

Have a great day!
Read more...

English Summary

Google My Business Apps Gains Messaging, Posting, Photos & Much More