കോര്‍ട്ടാന ആന്‍ഡ്രോയിഡ് ഫോണുകളില്‍ ജൂലൈയില്‍...!


ആപ്പിളിന്റെ സിരിക്കും ഗൂഗിളിന്റെ ഗൂഗിള്‍ നൗവിനും പകരമായി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച വെര്‍ച്വല്‍ അസിസ്റ്റന്റാണ് കോര്‍ട്ടാന. കോര്‍ട്ടാനയുടെ ബീറ്റാ പതിപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും എത്താനൊരുങ്ങുന്നതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Advertisement

എന്നാല്‍ ഇപ്പോള്‍ കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ജൂലൈലായിരിക്കും കോര്‍ട്ടാന ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകാന്‍ തുടങ്ങുകയെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

Advertisement

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

എന്നാല്‍ ഏത് ദിവസമാണ് ഇവ അവതരിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിന്‍ഡോസ് 10 പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുമായി സമന്വയിപ്പിക്കാവുന്ന ആപായും കോര്‍ട്ടാന ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

ബില്‍ഡ് 2014-ല്‍ ആണ് വിന്‍ഡോസ് ഫോണ്‍ പ്രോഗ്രാം വൈസ് പ്രസിഡന്റ് ജോ ബെല്‍ഫിയോര്‍ കോര്‍ട്ടാന ആദ്യമായി അവതരിപ്പിച്ചത്.

Best Mobiles in India

Advertisement

English Summary

Google Now-rival Cortana coming to Android in July.