ഗൂഗിള്‍ ഇനി റോഡപകടങ്ങളെ കുറിച്ചും മുന്നറിയിപ്പു നല്‍കും!!!


തിരക്കേറിയ നഗരങ്ങളില്‍ വാഹനാപകടങ്ങള്‍ പതിവാണ്. ചെറിയൊരപകടമുണ്ടായാലോ.. മണിക്കൂറുകളോളം ഗതാഗത തടസവും. എന്നാല്‍ ഇനി ഇത്തരം അപകടങ്ങള്‍ നേരത്തെ ഗൂഗിള്‍ നിങ്ങളെ അറിയിക്കും. സ്മാര്‍ട്‌ഫോണിലൂടെ.

Advertisement

ഗൂഗിള്‍ നൗ എന്ന ആപ്ലിക്കേഷനിലെ പുതിയ ഫീച്ചറാണ് ഇത് സാധ്യമാക്കുന്നത്. ഗൂഗിള്‍ 2012-ല്‍ ഏറ്റെടുത്ത വേസ് എന്ന കമ്പനിയുടെ സോഷ്യല്‍ ട്രാഫിക് ആപ് ഉപയോഗപ്പെടുത്തിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

Advertisement

ലൊക്കേഷന്‍ അടിസ്ഥാനമാക്കി റോഡപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദിക്കാതെതന്നെ ഗൂഗിള്‍ അറിയിക്കും. അതായത് നിങ്ങള്‍ താമസിക്കുന്ന നഗരത്തില്‍, അല്ലെങ്കില്‍ സഞ്ചരിക്കുന്ന വഴിയില്‍ എവിടെയെങ്കിലും അപകടം നടന്നാല്‍ ആ വിവരം സ്മാര്‍ട്‌ഫോണിലെ ഗൂഗിള്‍ നൗ ആപ്ലിക്കേഷനിലൂടെ ലഭ്യമാവും.

നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഗൂഗിള്‍ നൗ ലഭ്യമാണ്.

Best Mobiles in India

Advertisement