ടൈം ട്രാവല്‍...ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂവിലൂടെ ഇനി ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കാം


ലോകത്തെ പ്രധാന സ്ഥലങ്ങളിലുടെയെല്ലാം വര്‍ച്വല്‍ ടൂര്‍ നടത്താന്‍ സഹായിക്കുന്ന ഗൂഗിളിന്റെ സംവിധാനമാണ് ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂ... ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളുള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലേയും പ്രധാന സ്ഥലങ്ങളെല്ലാം സ്ട്രീറ്റ് വ്യുവില്‍ ത്രിമാന പനോരമിക് ചിത്രങ്ങളായി കാണാന്‍ കഴിയും.

Advertisement

എന്നാല്‍ ഇപ്പോള്‍ ഇതില്‍ പുതിയൊരു ഫീച്ചര്‍കൂടി ഗൂഗിള്‍ ചേര്‍ത്തിരിക്കുന്നു. അതാണ് ടൈം ട്രാവല്‍. അതായത് ചരിത്രത്തിലേക്ക് തിരിച്ചുപോകാനുള്ള അവസരം. വ്യക്തമായി പറഞ്ഞാല്‍ ഓരോ സ്ഥലങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പ് എങ്ങനെയായിരുന്നു എന്ന് സ്ട്രീറ്റ് വ്യൂവിലൂടെ കാണാന്‍ സാധിക്കും.

Advertisement

ഉദാഹരണത്തിന്, ഭീകരാക്രമണത്തിനു മുമ്പുള്ള യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ എങ്ങനെയായിരുന്നു എന്നറിയണമെങ്കില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താം. അതിലൂടെ അന്നതെ വേള്‍ഡ്‌ട്രേഡ് സെന്റര്‍ 3 ഡി പനോരമിക് രീതിയില്‍ കാണാന്‍ കഴിയും. ഏഴു വര്‍ഷം മുമ്പുള്ള ചിത്രങ്ങള്‍ വരെ ഇത്തരത്തില്‍ ലഭിക്കും.

ഗൂഗിള്‍ നേരത്തെ പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. എന്നാല്‍ നിലവില്‍ വളരെ കുറച്ചു സ്ഥലങ്ങള്‍ മാത്രമാണ് ടൈം ട്രാവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏതാനും ചില ചരിത്ര സ്മാരകങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറുകള്‍ക്കായുള്ള സ്ട്രീറ്റ് വ്യൂവിലാണ് ടൈം ട്രാവല്‍ ലഭ്യമാവുക. അതിനായി സ്ട്രീറ്റ്‌വ്യൂ പേജില്‍ പോയി ഏതെങ്കിലും സ്ഥലം തെരഞ്ഞെടുത്ത ശേഷം ഇടതുവശത്തുള്ള ക്ലോക് ചിഹ്നത്തില്‍ ക്ലിക് ചെയ്താല്‍ മതി. തുടര്‍ന്ന് എത്രവര്‍ഷം മുന്‍പുള്ള ചിത്രമാണ് കാമണണ്ടെതെന്ന് തെരഞ്ഞെടുക്കാം.

Advertisement
Best Mobiles in India

Advertisement