ഗൂഗിള്‍ ഫോട്ടോ ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ 20,000 ഫോട്ടോയും വീഡിയോയും ആല്‍ബത്തില്‍ സേവ് ചെയ്യാം


ആഴ്ചകള്‍ക്കു മുന്‍പാണ് ഗൂഗിള്‍ ലൈവ് ആല്‍ബം ഫീച്ചര്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ ഫോട്ടോ ഉപയോക്താവ് എടുക്കുന്ന ഓരോ ഫോട്ടോയും പ്രത്യേകം പ്രത്യേകം ഓട്ടോമാറ്റിക്കായി അപ്ലോഡാകുന്ന ഫീച്ചറായിരുന്നു ഇത്. ഗൂഗിള്‍ ലൈവ് സംവിധാനത്തിനു ശേഷം പ്രൈവറ്റ് ആല്‍ബം ഉപയോക്താക്കള്‍ക്ക് 10,000 ഫോട്ടോ വരെ അപ്ലോഡ് ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ ഫോട്ടോസ് കൊണ്ടുവന്നു.

Advertisement


ഇപ്പോഴിതാ 10,000 ഫോട്ടോസ് എന്നത് 20,000 ആയി ഉയര്‍ത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ഫോട്ടോസ് തങ്ങളുടെ സപ്പോര്‍ട്ട് പേജില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 20,000 ഫോട്ടോയും വീഡിയോയും വരെ അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് വ്യക്തമായി പറയുന്നു.

ഗൂഗിള്‍ ഫോട്ടോസ് ആപ്പില്‍ വരുത്തുന്ന മാറ്റങ്ങള്‍ കഴിഞ്ഞ ആഴ്ച ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടതാണ്. വലിയ ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ ഉപയോക്താക്കളില്‍ നല്ലൊരു ശതമാനം ആപ്പിലേക്ക് അപ്ലോഡ് ചെയ്യുന്നു. അതുകൊണ്ടുതന്നെ അണ്‍ലിമിറ്റഡ് സ്റ്റോറേജ് കമ്പനി ഒഴിവാക്കി. നിലവില്‍ mpg.mod, .mmv, .tod, .wmv, .asf, .avi, .divx, .mov, .m4v, .3gp, .3g2, .mp4, .m2t, .m2ts, .mts, .mkv ഫയലുകള്‍ മാത്രമേ അപ്ലോഡ് ചെയ്യാനാകൂ.

Advertisement

നോണ്‍ പിക്‌സല്‍ ഉപയോക്താക്കള്‍ക്കായി 16 മെഗാപിക്‌സല്‍ വരെയുള്ള ഫോട്ടോകളാണെങ്കില്‍ അണ്‍ലിമിറ്റഡായി ഉപയോഗിക്കാനുള്ള സൗകര്യം ഗൂഗിള്‍ ഫോട്ടോ ആപ്പ് നല്‍കുന്നുണ്ട്. 16 എം.പിയില്‍ മുകളിലുള്ളതും 1080 പിക്‌സലിനു മുകളിലുള്ളതുമായ ഫോട്ടോകളുടെ സൈസ് താനെ കുറച്ചാകും അപ്ലോഡ് ചെയ്യുക.

പിക്‌സല്‍ 3, പിക്‌സല്‍ 3XL ഉപയോക്താക്കള്‍ക്കായി 2022 ജനുവരി 31 വരെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനാകും. പിക്‌സല്‍ 2, പിക്‌സല്‍ 2XL ഉപയോക്താക്കള്‍ക്കുള്ള ഈ സൗകര്യം 2021 ജനുവരി 16ന് അവസാനിക്കും. ഇതിനു ശേഷം എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും നിയന്ത്രണം ബാധകമാകും.

20,000 ഫോട്ടോകള്‍ മാത്രമേ ഇനിമുതല്‍ സേവ് ചെയ്യാനാകൂ എന്ന ഗൂഗിളിന്റെ തീരുമാനം നിങ്ങള്‍ എങ്ങിനെ വിലയിരുത്തുന്നു? ഇത്രയും സ്‌പേസ് മതിയാകുമോ? നിങ്ങളുടെ അഭിപ്രായം താഴെ കമന്റായി രേഖപ്പെടുത്തൂ....

Advertisement

2018 ല്‍ പുറത്തിറങ്ങിയ മികച്ച ക്യാമറയുള്ള സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം

Best Mobiles in India

Advertisement

English Summary

Google Photos Users Can Now Save Upto 20,000 Photos & Videos in Albums