വാങ്ങിയ പുതിയ ഫോണിൽ തകരാറ്, തിരികെ ലഭിച്ചത് പത്ത് ഫോണുകൾ

കേടുവന്ന പിക്‌സല്‍ 3 തിരികെ ഏല്‍പ്പിച്ചപ്പോള്‍ റീ ഫണ്ടിങ്ങിന് തയ്യാറകാതെ ഗൂഗിള്‍ പത്ത് പിക്‌സല്‍ ഫോണുകള്‍ അയച്ചുനല്‍കിയതായാണ് ഇയാള്‍ പറയുന്നത്.


പുതിയതായി വാങ്ങിയ ഫോണിൽ തകരാറ് കണ്ടതിനെ തുടർന്ന് പരാതിപ്പെട്ടു, തിരികെ ലഭിച്ചത് ഒരു ഫോണിന് പകരം പത്തെണ്ണം. എന്നാൽ സംഗതി സത്യമാണ്, ശരിക്കും ആശ്ചര്യം ഉളവാക്കുന്ന ഒരു സംഭവമാണ് ഇത്.

Advertisement

ഗൂഗിള്‍ പിക്‌സല്‍ 3

പുതിയതായി വാങ്ങിയ പിക്‌സല്‍ 3 സ്മാര്‍ട്ട് ഫോണില്‍ തകരാറ് കണ്ടെത്തിയതിനെത്തുടര്‍ന്ന് റീ-ഫണ്ടിംഗ് ആവശ്യപ്പെട്ട ഉപഭോക്താവിന് ഗൂഗിള്‍ നല്‍കിയത് പത്ത് ഫോണുകള്‍. 9000 ഡോളര്‍ വില വരുന്ന ഫോണിനാണ് ഗൂഗിള്‍ ഇത്തരത്തില്‍ നഷ്പരിഹാരം നല്‍കിയത്.

Advertisement
സ്മാര്‍ട്ട് ഫോണില്‍ തകരാറ്

എല്ലാ വലിയ കമ്പനികളും ഉപഭോക്തൃ സേവന പ്രശ്‌നങ്ങള്‍ ഉചിതമായി പരിഹരിക്കുന്നവരാണ്. എന്നാല്‍ ഗൂഗിള്‍ ഉപഭോക്താവിനെ ആശയ ക്കുഴപ്പത്തിലാക്കുന്ന വിധത്തിലാണ് സേവന സംബന്ധമായ പരാതികള്‍ കൈമാറുന്നതെന്നാണ് പരാതി. ഇക്കാര്യത്തില്‍ ഗൂഗിളിന്റെ ശ്രദ്ധ പതിയുമെന്ന വിശ്വാസത്തിലാണ് തനിക്കുണ്ടായ അനുഭവം ഒരു ഉപഭോക്താവ് പങ്ക് വയ്ക്കുന്നത്.

ഗൂഗിള്‍

കേടുവന്ന പിക്‌സല്‍ 3 തിരികെ ഏല്‍പ്പിച്ചപ്പോള്‍ റീ ഫണ്ടിങ്ങിന് തയ്യാറകാതെ ഗൂഗിള്‍ പത്ത് പിക്‌സല്‍ ഫോണുകള്‍ അയച്ചുനല്‍കിയതായാണ് ഇയാള്‍ പറയുന്നത്. അബദ്ധത്തില്‍ സംഭവിച്ചതാണങ്കിലും ഫോണുകള്‍ ഗൂഗിള്‍ തിരികെ ആവശ്യപ്പെട്ടിട്ടില്ല.

പിങ്ക് പിക്‌സല്‍

എന്നാല്‍ തിരികെ നല്‍കാനൊരുങ്ങുകയാണ് ഉപഭോക്താവ്. ടാക്‌സിനത്തില്‍ അടച്ച തുക മാത്രമാണ് കമ്പനി തിരികെ നല്‍കിയത്. ഉപഭോക്താവ് പുതിയ പിങ്ക് പിക്‌സല്‍ ആവശ്യപ്പെട്ടെങ്കിലും ഫോണ്‍ അയച്ചുനല്‍കിയ ഗൂഗിൾ ജീവനക്കാരന്‍ ഓര്‍ഡര്‍ പത്ത് ഫോണിനാണെന്ന് കരുതിയതാണ് അബദ്ധമായത്

Best Mobiles in India

English Summary

“Every large company has its fair share of customer service issues, but Google seems to always find the most perplexing ways to screw up. Case in point, one Reddit user has posted a story in hopes of getting Google’s attention.