ഗൊറില്ല ഗ്ലാസ് 6 ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ഫോൺ എത്തുന്നു; ഒപ്പം ആൻഡ്രോയ്ഡ് 9ഉം..


മൂന്നാം തലമുറയിൽ പെട്ട ഗൂഗിൾ പിക്സൽ ഫോണുകൾ പുറത്തിറങ്ങാനൊരുങ്ങുകയാണ്. കഴിഞ്ഞ രണ്ടു തവണയും പിക്സൽ ഫോണുകൾ ഇറങ്ങിപ്പോൾ വ്യത്യസ്തങ്ങളായ ഏറെ നൂതനമായ സവിശേഷതകൾ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. അതെ രീതി പിന്തുടർന്നുകൊണ്ട് ലോകത്തിലെ ആദ്യത്തേത് എന്നവകാശപ്പെടാൻ സാധിക്കുന്ന ഒരുപിടി സവിശേഷതകളുമായി ഗൂഗിൾ പിക്സൽ 3, പിക്സൽ 3XL മോഡലുകൾ വിപണി പിടിക്കാൻ എത്തുകയാണ്.

Advertisement

ആൻഡ്രോയിഡ് 9

ആൻഡ്രോയിഡ് 9 അഥവാ ആൻഡ്രോയിഡ് പി ബീറ്റാ വേർഷനുകൾ പല ഫോൺ മോഡലുകളിലും ലഭിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഔദ്യോഗിക സ്റ്റേബിൾ ആൻഡ്രോയിഡ് പി വേർഷൻ ആദ്യം എത്തുക ഗൂഗിൾ പിക്സൽ 3യിലും പിക്സൽ 3XLഉം ആണെന്ന് ഉറപ്പിക്കാം. ആൻഡ്രോയ്ഡ് പി സവിശേഷതകൾ ഒരുപരിധി വരെ നമ്മൾ അറിഞ്ഞതാണ്.

Advertisement
ലോകത്തിലെ ആദ്യ ഗൊറില്ല ഗ്ലാസ് 6 സ്മാർഫോൺ

സ്മാർട്ഫോൺ രംഗത്ത് എല്ലാ മേഖലകളിലും കാര്യമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ അതിനൊത്ത് കോർണിങ് ഗൊറില്ല ഗ്ലാസ്സും വളർന്നുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ കമ്പനി ഗൊറില്ല ഗ്ലാസ് 6ഉം അവതരിപ്പിച്ചിട്ടുണ്ട്. ഈ ഗൊറില്ല ഗ്ലാസ് 6ൽ എത്തുന്ന ആദ്യ ഫോണായിരിക്കും ഗൂഗിളിന്റെ ഈ രണ്ടു പിക്സൽ ഫോണുകൾ.

ഏറ്റവും പുതിയ Snapdragon 845ന്റെ കരുത്ത്

നിലവിലെ ഏറ്റവും മികച്ച പ്രോസസറായ Snapdragon 845ന്റെ കരുത്തിൽ ആയിരിക്കും പിക്സൽ 3യും പിക്സൽ 3 XLഉം എത്തുക എന്നത് ബെഞ്ച്മാർക്കുകൾ സൂചിപ്പിച്ചിരിക്കുന്ന കാര്യമാണ്. Geekbenchൽ നടന്ന സിംഗിൾ കോർ ബെഞ്ച്മാർക്ക് ടെസ്റ്റിൽ 2426 എന്ന സ്കോർ ആണ് ഫോൺ നേടിയിരിക്കുന്നത്. ഏകദേശം ഇതിന് സമാനമായ സ്‌കോർ തന്നെയായിരുന്നു Snapdragon 845ൽ എത്തിയിരുന്ന അസൂസ് സെൻഫോൺ 5z ഉം നേടിയിരുന്നത്.

അവസാനവാക്ക്

ചുരുക്കത്തിൽ ഗൂഗിൾ പിക്സൽ 3 എത്തുന്നതോടെ വിപണിയിലെ മറ്റു ഫ്ലാഗ്ഷിപ്പ് മോഡലുകൾക്ക് കനത്ത വെല്ലുവിളി നേരിടും എന്നത് ഉറപ്പിക്കാം. മുമ്പ് ഗൂഗിളിന്റെ പിക്സൽ 2 എത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ. എന്നാൽ പിക്സൽ 2വിലെ ചില പോരായ്മകൾ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അതെല്ലാം പരിഹരിച്ചുകൊണ്ട് ഏറ്റവും മികച്ച സവിശേഷതകളോടെ എത്തുകയാണ് ഇപ്പോൾ കുടുംബത്തിലെ മൂന്നാമത്തെ ഈ അംഗം.

ഒരു മാസത്തേക്ക് വെറും 75 രൂപയുടെ പ്ലാനുമായി എയർടെൽ!

Best Mobiles in India

English Summary

Google Pixel 3XL: World’s First Smartphone With Gorilla Glass 6