ഗൂഗിള്‍ പിക്‌സല്‍ എക്‌സ്‌എലിന്‌ 36,000 രൂപ വിലക്കിഴിവ്‌


ആമസോണില്‍ ഗൂഗിള്‍ പിക്‌സല്‍ എക്‌സ്‌എല്‍ സ്‌മാര്‍ട്‌ഫോണുകള്‍ക്ക്‌ വമ്പിച്ച വിലക്കിഴിവ്‌. ഗൂഗിള്‍ പിക്‌സല്‍ എക്‌സലിന്റെ ബ്ലാക്‌ വേരിയെന്റിന്റെ വിലയില്‍ 36,000 രൂപയുടെ കുറവാണ്‌ വരുത്തിയിരിക്കുന്നത്‌ . 76,000 രൂപ വില വരുന്ന സ്‌മാര്‍ട്‌ഫോണ്‍ ഇനി മുതല്‍ 39,999 രൂപയ്‌ക്ക്‌ ലഭ്യമാകും.

ഗൂഗിള്‍ പിക്‌സലും പിക്‌സല്‍ എക്‌സ്‌എലും ഏറ്റവും വിശ്വസനീയമായ ഡിവൈസുകളായാണ്‌ കണക്കാക്കുന്നത്‌. മികച്ച ക്യാമറയും സ്ഥിരതയാര്‍ന്ന സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേഷനുമാണ്‌ പ്രധാന കാരണം. 2016 ഒക്ടോബറിലാണ്‌ സ്‌മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത്‌.

16:9 ആസ്‌പെക്ട്‌ റേഷ്യോ ,1,440x2,560 പിക്‌സല്‍സ്‌ സ്‌ക്രീന്‍ റെസല്യൂഷന്‍ എന്നിവയോട്‌ കൂടിയ 5.5 ഇഞ്ച്‌ ഡിസ്‌പ്ലെയിലാണ്‌ പിക്‌സല്‍ എക്‌സ്‌എല്‍ ഹാന്‍ഡ്‌സെറ്റുകള്‍ എത്തുന്നത്‌. കോര്‍ണിങ്‌ ഗോറില്ല ഗ്ലാസ്സ്‌ ഡിസ്‌പ്ലെയുടെ അധിക സുരക്ഷ ഡിസ്‌പ്ലെയ്‌ക്ക്‌ നല്‍കുന്നുണ്ട്‌.

ക്വാഡ്‌-കോര്‍ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 821 പ്രോസസര്‍ ആണ്‌ ഗൂഗിള്‍ പിക്‌സല്‍ എക്‌സ്‌എലിനെ പ്രവര്‍ത്തിപ്പിക്കുന്നത്‌. അഡ്രിനോ 530 ജിപിയു, 4ജബി റാം, മൈക്രോ എസ്‌ഡി കാര്‍ഡ്‌ വഴി വിപുലീകരിക്കാവുന്ന 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ എന്നിവയാണ്‌ മറ്റ്‌ സവിശേഷതകള്‍.

ആന്‍ഡ്രോയ്‌ഡ്‌ 7.1 ന്യുഗട്ട്‌ ഓപറേറ്റിങ്‌ സിസ്റ്റം ആണ്‌ സ്‌മാര്‍ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്നത്‌. ക്വിക്‌ ചാര്‍ജിങ്‌ സപ്പോര്‍ട്ടോട്‌ കൂടിയ 3,450 എംഎഎച്ച്‌ ബാറ്ററിയാണ്‌ മറ്റൊരു സവിശേഷത. പതിനഞ്ച്‌ മിനുട്ട്‌ ചാര്‍ജ്‌ ചെയ്‌താല്‍ 7 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്‌ ലഭിക്കും.

ഐഫോണിലെ വീഡിയോ ക്ലിപ്പില്‍ ഫില്‍ട്ടര്‍ നല്‍കുന്നത് എങ്ങനെ

ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷോട്‌ കൂടിയ 12.3 എംപി റിയര്‍ ക്യാമറയാണ്‌ സ്‌മാര്‍ട്‌ഫോണിലുള്ളത്‌. എക്‌സ്‌മോര്‍-ആര്‍ സിമോസ്‌ ഇമേജ്‌ സെന്‍സര്‍ ആണ്‌ പിക്‌സെല്‍ എക്‌സ്‌ എല്‍ സെല്‍ഫി ക്യാമറയ്‌ക്കായി ഉപയോഗിച്ചിരിക്കുന്നത്‌.

ലൈറ്റ്‌ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ബാരോമീറ്റര്‍, കോംപാസ്സ്‌, ജിറോസ്‌കോപ്‌ എന്നിവയാണ്‌ ്‌ മറ്റ്‌ സെന്‍സറുകള്‍. ഡിവൈസിന്റെ പുറക്‌ വശത്തായാണ്‌ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നത്‌.

'കൊയറ്റ്‌ ബ്ലാക്‌', 'വെരി സില്‍വര്‍', 'റിയലി ബ്ലൂ' എന്നിങ്ങനെ മൂന്ന്‌ നിറഭേദങ്ങളില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയിലെ 'ന്യൂപിഞ്ച്‌ ഡെയ്‌സ്‌ ' വില്‍പ്പനയില്‍ ഫ്‌ളിപ്‌കാര്‍ട്ട്‌ ഗൂഗിള്‍ പിക്‌സല്‍ 2 39,999 രൂപയ്‌ക്ക്‌ ലഭ്യമാക്കിയിരുന്നു. എന്നാല്‍, വിലക്കിഴിവും കാഷ്‌ബാക്‌ ഓഫറും ക്രഡിറ്റ്‌ /ഡെബിറ്റ്‌ കാര്‍ഡുകളിലെ വമ്പിച്ച്‌ വിലക്കിഴിവുകളും ഏതാനം ദിവസങ്ങള്‍ മാത്രമാണ്‌ നീണ്ട്‌ നിന്നത്‌ . നിലവില്‍ ഗൂഗിള്‍ പിക്‌സല്‍ 2 വിന്റെ വില 49,999 രൂപയാണ്‌.

Most Read Articles
Best Mobiles in India
Read More About: google smartphones mobiles news

Have a great day!
Read more...

English Summary

Launched in October 2016, Google Pixel XL is still considered as one of the most bankable smartphones.