വ്യക്തിഗത വിവരങ്ങള്‍ അപഹരിക്കുന്ന 29 ബ്യൂട്ടി ക്യാമറ ആപ്പുകളെ നീക്കംചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍


വ്യക്തിവിവരങ്ങള്‍ അപഹരിക്കുന്നതായി കണ്ടെത്തിയ 29 മാലീഷ്യസ് ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. ബ്യൂട്ടി ക്യാമറ ആപ്പുകളാണ് നിക്കം ചെയ്തവ. ലൈംഗീകചുവയുള്ള കണ്‍ന്റ് ഉപയോക്താക്കളിലേക്ക് അയച്ച് അതിലൂടെയാണ് തട്ടിപ്പു നടത്തുന്നത്. ഇന്ത്യയിലാണ് ഇതു കൂടുതലായും കണ്ടെത്താനായത്.

Advertisement

ഡൗണ്‍ലോഡ്

'നീക്കം ചെയ്ത ചില ആപ്പുകള്‍ ലക്ഷക്കണക്കിനു പേര്‍ ഡൗണ്‍ലോഡ് ചെയ്തവയാണ്. കൂടുതല്‍ ആപ്പുകളുടെയും ഉത്ഭവം ഏഷ്യന്‍ രാജ്യങ്ങളിലാണ്. ഇതില്‍ ഇന്ത്യക്കാരാണ് ഇത്തരം ആപ്പുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.' - യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ ഏജന്‍സിയായ ട്രന്റ് മൈക്രോ വ്യക്തമാക്കുന്നു.

Advertisement
ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.

'നിലവില്‍ ഇത്തരം മാലീഷ്യസായ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ അറിയില്ല. എന്നാല്‍ കുറച്ചുനാള്‍ ഉപയോഗിച്ചു കഴിയുമ്പോള്‍ ലൈഗികച്ചുവയുള്ള കണ്ടന്റ് ഉള്‍പ്പടെയുള്ളവ ഫോണിലേക്കു വരുമ്പോഴായിരിക്കും ചതിക്കുഴി മനസിലാവുക' - ട്രന്റ് മൈക്രോ കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്

ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കാരണം നിങ്ങളുടെ പല വ്യക്തിഗത വിവരങ്ങും ഒരൊറ്റ ആപ്പിലൂടെ നഷ്ടപ്പെട്ടേക്കാം. ഫോണ്‍ ലോക്ക് ചെയ്യുമ്പോഴടക്കം ആപ്പ് പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അണ്‍ലോക്ക് ചെയ്യുമ്പോള്‍ ചില പോപ്പപ്പ് അതിന്റെ ഭാഗമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ചില ആപ്പുകളുടെ ഉത്ഭവം

ചില ആപ്പുകളുടെ ഉത്ഭവം പോലും കണ്ടെത്താന്‍ പ്രയാസമുണ്ടെന്ന് ട്രന്റ് മൈക്രോ പറയുന്നു. ആപ്പ് ഉപയോഗിക്കാന്‍ രസകരമാണെങ്കിലും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി പലരും മനസിലാക്കാറില്ല. പലരും അപകടം സംഭവിച്ചശേഷമാണ് ഇക്കാര്യം മനസിലാക്കുന്നത്. ചില ആപ്പുകള്‍ ഡിലീറ്റ് ചെയ്താല്‍പോലും പൂര്‍ണമായി ഫോണില്‍ നിന്നും പോകില്ലെന്നും ട്രെന്റ് മൈക്രോ പറയുന്നു.

ഗൂഗിള്‍

നിലവില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ മറ്റ് ക്യാമറ ആപ്പുകളെയും ഗൂഗിള്‍ നിരീക്ഷിച്ചുവരികയാണ്.

സ്മാർട്ഫോണിന്റെ പുതിയ നവീനതകൾക്ക് തുടക്കം കുറിക്കുന്നത് വിവോ ആയിരിക്കും

Best Mobiles in India

English Summary

Google Play Deletes 29 Malicious Beauty Camera Apps That Stole Users' Information