ഗൂഗിള്‍ പ്ലസിന്റെ അമരക്കാരനായ ഇന്ത്യക്കാരന്‍ ഗൂഗിള്‍ വിട്ടു!!!


ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഗൂഗിള്‍ പ്ലസിന്റെ അമരക്കാരന്‍ രാജിവച്ചു. ഗൂഗിള്‍ പ്ലസ് ആരംഭിക്കുന്നതിന് നേതൃത്വം നല്‍കുകയും ഇത്രയും കാലം അതിന്റെ മേധാവിയായിരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ വിക് ഗുണ്ടോത്രയാണ് എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം കമ്പനി വിടുന്നത്. തന്റെ ജി പ്ലസ് പേജിലുടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Advertisement

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ ്മഡ്രാസില്‍ നിന്ന് ബിരുദം നേടിയ വിക് ഗുണ്ടോത്ര എന്ന വിവേക് ഗുണ്ടോത്ര 2007-ലാണ് ഗൂഗിളില്‍ ചേര്‍ന്നത്. സുന്ദര്‍ പിച്ചൈ, അമിത് സിംഗാള്‍, നികേഷ് അറോറ എന്നിവര്‍ക്കൊപ്പം ഗൂഗിളില്‍ ഉന്നത പദവി വഹിക്കുന്ന ഇന്ത്യക്കാരില്‍ പ്രമുഖനായിരുന്നു ഗുണ്ടോത്ര.

Advertisement

'ശൂന്യതയില്‍ നിന്നാണ് വിക് ഗുണ്ടോത്ര ഗൂഗിള്‍ പ്ലസ് ഉണ്ടാക്കിയതെന്നും വളരെ ചുരുക്കം ചിലര്‍ക്കുമാത്രമെ ഇത്തരം സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള ധൈര്യം ഉണ്ടാവുകയുള്ളൂവെന്നും ഗുണ്ടോത്രയുടെ രാജിവാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് ഗൂഗിള്‍ സി.ഇ.ഒ ലാറി പേജ് അറിയിച്ചു. അദ്ദേഹത്തിന് ഭാവിയില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലാറിപേജ് പ്രസ്താവനയില്‍ പറഞ്ഞു.

ഗൂഗിള്‍ പ്ലസിനു പുറമെ ഡവലപ്പേഴ്‌സിനു വേണ്ടി വാര്‍ഷിക സമ്മേളനം ആരംഭിച്ചതും വിക് ഗുണ്ടോത്രയാണ്. 2008-ല്‍ ആണ് ഗൂഗിള്‍ I/O എന്ന പേരില്‍ ആദ്യമായി ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സ് നടത്തിയത്.

രാജി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ ഗൂഗിള്‍ സി.ഇ.ഒ ലാറിപേജിനെ ഗുണ്ടോത്ര ഏറെ പുകഴ്ത്തുകയും ചെയ്തു. ഗൂഗിള്‍ പ്ലസും ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സുെമല്ലാം യാദാര്‍ഥ്യമായത് ലാറിപേജിന്റെ സഹകരണവും പ്രചോദനവും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

അതേസമയം ഭാവിപരിപാടികള്‍ എന്താണെന്ന് വിക് ഗുണ്ടോത്ര വെളിപ്പെടുത്തിയിട്ടില്ല.

Best Mobiles in India

Advertisement