ഗൂഗിൾ അസിസ്റ്റന്റിനോട് ഇന്ത്യക്കാർ കല്യാണം കഴിക്കുമോ എന്ന് ചോദിക്കുന്നതെന്തുകൊണ്ട്?


ഈ ഭൂമിയിൽ നടക്കുന്ന അല്ലെങ്കിൽ നടന്ന് കഴിഞ്ഞ ഒരു സംഭവത്തെ കുറിച്ച് അറിയണമെങ്കിൽ ഒരാൾ ആദ്യം ചെയ്യുന്നത് ഗൂഗിൾ അസിസ്റ്റാന്റിനോട് ചോദിച്ചുനോക്കും. എനിക്ക് ആ സ്ഥലത്ത് എത്താൻ ഏറ്റവും എളുപ്പവഴി ഏതാണ്? ചന്ദ്രന്‍റെ ഗുരുത്വാകർഷണ ബലം എത്ര? ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് എത്ര ദൂരമുണ്ട്?, എന്നിങ്ങനെ ഏത് ചോദ്യങ്ങൾ വേണമെങ്കിലും ഗൂഗിളിനോട് ചോദിച്ചാൽ ഉത്തരം ഉടനെ നൽകും.

ഈ മാർച്ചിൽ സ്വന്തമാക്കാവുന്ന 20000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ

ഗൂഗിൾ

ഇതിനൊക്കെ മുൻപ് ഗൂഗിൾ സെർച്ചിൽ ടൈപ്പ് ചെയ്താണ് സംശയങ്ങൾ ചോദിച്ചിരുന്നതെങ്കിൽ ഇന്ന് കുറേക്കൂടി മുന്നോട്ടുപോയിരിക്കുകയാണ് സാങ്കേതികത. 'ഗൂഗിൾ അസിസ്റ്റൻറ്' എന്ന പുതിയ സാങ്കേതികത വഴി ഗൂഗിളിനോട് നമുക്ക് സംശയങ്ങൾ നേരിട്ട് ചോദിക്കാം.

"Really Really" മീം

എന്നാൽ ഗൂഗിളിനോട് എന്നെ വിവാഹം ചെയ്യുമോ? എന്ന് ചോദിച്ചിട്ടുണ്ടോ? ഇന്ത്യക്കാർ പതിവായി ഗൂഗിൾ അസിസ്റ്റന്‍റിനോട് ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്, അതും നിരവധി തവണ. ആറായിരം റീട്വീറ്റും, 27k ലൈക്കും ഉള്ളതുകൊണ്ട് ഗൂഗിളിൻറെ ട്വീറ്റ് വൈറൽ പോയിരിക്കുന്നു! ചില ആളുകൾ സ്വകാര്യത പ്രശ്നങ്ങളെക്കുറിച്ച് ഗൂഗിളിനോട് ചോദിക്കാൻ അവസരം കിട്ടിയപ്പോൾ, ചിലർ സ്ത്രീകളുടെ ശബ്ദങ്ങളും ആവശ്യപ്പെട്ടു!

ഗൂഗിൾ അസിസ്റ്റന്റ്

സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞ "Really Really" മീം ഏറ്റെടുത്തുകൊണ്ടാണ് പുതിയ ചോദ്യവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഗൂഗിൾ ഇന്ത്യയുടെ ട്വീറ്റാണ് ഇതിനോടകം ചർച്ചയായിരിക്കുന്നത്.

ഗൂഗിൾ അസിസ്റ്റന്‍റിനോട് വിവാഹം കഴിക്കുമോ ?

എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഗൂഗിൾ അസിസ്റ്റന്‍റിനോട് വിവാഹം കഴിക്കുമോയെന്ന് സ്ഥിരമായി ചോദിക്കുന്നത് എന്നാണ് ഗൂഗിളിന് അറിയേണ്ടത്. ഏതായാലും ഗുഗിളിന്‍റെ "Really Really" ചോദ്യത്തിന് മറുപടിയുമായി രസകരമായ ട്വീറ്റുകളാണ് ഇപ്പോൾ വരുന്നത്.

Most Read Articles
Best Mobiles in India
Read More About: google google assistant india news

Have a great day!
Read more...

English Summary

Following the 'Really Really Really' meme trend that became popular in January 2019, Google took a dig at its Indian users. Google's AI-powered virtual assistant allows a two-way conversation and is available on mobiles and Tablets.