മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ ബഗുകള്‍ ഉളളതായി വീണ്ടും ഗൂഗിള്‍....!


മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7-ലും, 8.1-ലും അപകടകാരികളായ ബഗുകളുളളതായി ഗൂഗിള്‍. ഇത് രണ്ടാം തവണയാണ് ഗൂഗിള്‍ മൈക്രോസോഫ്റ്റ് ഉത്പന്നത്തിന്റെ പ്രശ്‌നം പുറത്തുകൊണ്ടുവരുന്നത്.

Advertisement

പഴയ ഫോണുകള്‍ കൊണ്ടുളള ഉപയോഗങ്ങള്‍....!

ഗൂഗിളിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പദ്ധതിയായ പ്രോജക്ട് സീറോയുടെ ഭാഗമായാണ് ഇത് കണ്ടെത്തിയത്. വിന്‍ഡോസ് 7-ലും, 8.1-ലും ഡാറ്റാ ഡിക്രിപ്റ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് ഈ ബഗ്ഗുകള്‍ എന്നാണ് ഗൂഗിളിന്റെ നിലപാട്.

Advertisement

90 ദിവസത്തെ ഇടവേളകളിലെങ്കിലും ഈ ബഗ് ഫിക്‌സ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് തയ്യാറാകണം എന്നാണ് ഗൂഗിളിന്റെ ആവശ്യം. കഴിഞ്ഞ ഒക്ടോബറിലും ഗൂഗിള്‍ ഇത്തരത്തില്‍ മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നങ്ങളിലെ ബഗുകളെ ചൂണ്ടികാട്ടിയിരുന്നു.

അതേസമയം ഗൂഗിള്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് എതിരെ മൈക്രോസോഫ്റ്റ് രംഗത്ത് വന്നു, കൂടാതെ തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചാല്‍ അത് പരിഹരിക്കാന്‍ തയ്യാറാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

Best Mobiles in India

Advertisement

English Summary

Google reveals more Microsoft security bugs in Windows 7, 8.1.