ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും ഗൂഗിള്‍ ക്രോമിലൂടെ വിവരങ്ങള്‍ വിലല്‍തുമ്പില്‍ തന്നെ..!


ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തൊരു അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ ആര്‍ക്കും കഴിയില്ല. നിങ്ങളുടെ ഈ ഒരു അവസ്ഥ മനസ്സിലാക്കി പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.

Advertisement

അതായത് ഇനി ഗൂഗിള്‍ ക്രോം ബ്രൗസര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഓഫ്‌ലൈനായി ഉളളടക്കങ്ങള്‍ വായിക്കാനും കാണാനുമുളള സൗകര്യം ഒരുക്കുന്നു. ഗൂഗിള്‍ ക്രോം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സവിശേഷത ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് വഴി ഇനി നിങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ അടങ്ങിയ ലേഖനങ്ങള്‍ ക്രോമില്‍ ഓട്ടോമാറ്റിക് ആയി ഡൗണ്‍ലോഡ് ചെയ്യും. നിലവില്‍ ലേഖനങ്ങള്‍ക്കു മാത്രമാണ് ഓഫ്‌ലൈന്‍ സൗകര്യം ലഭിക്കുന്നത്.

How To add face unlock on your old phone - MALAYALAM GIZBOT
Advertisement

ഇന്റര്‍നെറ്റ് കണക്ഷനില്‍ തടസങ്ങള്‍ നേരിടുന്ന ഉപയോക്താക്കളെയാണ് ഈ പുതിയ ഫീച്ചറിലൂടെ ഗൂഗിള്‍ ക്രോം ലക്ഷ്യമിടുന്നത്. ഈ പുതിയ അപ്‌ഡേറ്റില്‍ ലൊക്കേഷന്‍ അനുസരിച്ച് ജനപ്രിയമായ ലേഖനങ്ങള്‍ ഏതൊക്കെ ആണെന്ന് ആന്‍ഡ്രോയിഡ് ഫോണില്‍ ആദ്യം നോട്ടിഫിക്കേഷന്‍ അയക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉളളപ്പോള്‍ മാത്രമാകും ഇവ ഡൗണ്‍ലോഡ് ആകുന്നത്. അതിനു ശേഷം ഈ ഡൗണ്‍ലോഡ് ആയ ലേഖനങ്ങള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത സമയങ്ങളിലും നിങ്ങള്‍ക്കു വായിക്കാം.

ഗൂഗിള്‍ ക്രോമിന്റെ ഡേറ്റ സേവര്‍ വഴി ഉപയോക്താക്കള്‍ക്ക് ഉളളടക്കത്തിന്റെ ഗുണമേന്മ നഷ്ടപ്പെടാതെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അതു പോലെ ഡേറ്റ ലാഭിക്കാനും കഴിയും. ഗൂഗിള്‍ അവകാശപ്പെടുന്നത് ഇന്ത്യയില്‍ മാത്രം ഇതിലൂടെ 138 TB ഡേറ്റ ലാഭിക്കാന്‍ കഴിയുമെന്നാണ്.

Advertisement

ഗൂഗിള്‍ ക്രോമിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമാണ് ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത്. ഇന്ത്യ, ബ്രസീല്‍, നൈജീരിയ തുടങ്ങിയ നൂറു രാജ്യങ്ങളിലാണ് നിലവില്‍ ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് അവതരിപ്പിച്ചിരിക്കുന്നത്. യുഎസ്, യുകെ പോലുളള രാജങ്ങളില്‍ എപ്പോള്‍ ഈ സവിശേഷത എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ജിയോലിങ്ക് ഉപയോക്താക്കള്‍ക്കായി കിടിലന്‍ ഓഫറുകൾ

Best Mobiles in India

Advertisement

English Summary

Google rolls out offline reading feature for Chrome on Android