ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ഉപയോഗിക്കാം!


ഇംഗ്ലീഷ് ഭാഷയിലെ അക്ഷരങ്ങള്‍ ഉപയോഗിച്ചു കൊണ്ടു തന്നെ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു സംവിധാനം ആണ് ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍. പ്രാദേശിക ഭാഷകളിലും ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ഏറെ സഹായകരമാണ് ഇത്.

Advertisement

റയില്‍വെ യാത്രയ്ക്ക് ഇനി 'എം-ആധാര്‍' -ഐഡി പ്രൂഫ് ആയി മതിയാകും!

ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും ഉപയോഗിക്കാം. ഓണ്‍ലൈനില്‍ ഉപയോഗിക്കണം എങ്കില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ആവശ്യമാണ്, എന്നാല്‍ ഓഫ്‌ലൈനില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ ആവശ്യം ഇല്ല.

Advertisement

ഗൂഗിള്‍ ഓഫ്‌ലൈന്‍ പതിപ്പ് വളരെ സഹായകരമാണ്. ഇത് ഉപയോഗിച്ച് ഏതൊരു പ്രാദേശിക ഭാഷകളിലും ടൈപ്പ് ചെയ്യാന്‍ സാധിക്കും. ഓഫ്‌ലൈന്‍ ട്രാന്‍സാക്ഷന്‍ ചെയ്യണം എങ്കില്‍ നിങ്ങള്‍ അതിനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ നിങ്ങള്‍ക്ക് ട്രാന്‍സ്‌ലേഷന്‍ ചെയ്യാം. അതായത് ബംഗാളി, ഗുജറാത്തി, കന്നഡ, മറാട്ടി, തമിഴ്, തെലിങ്ക്, ഉറുദു എന്നീ ഭാഷകള്‍ ഉപയോഗിക്കാം.

ഇന്റര്‍നെറ്റ് കണക്ട് ചെയ്യാതെ തന്നെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ആപ്പ് ഉപയോഗിച്ച് ഒരു വാക്കോ വാചകമോ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നു. ഈ സവിശേഷത ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുമ്പോള്‍ വിവര്‍ത്തനം ചെയ്യാന്‍ താത്പര്യപ്പെടുന്ന രണ്ട് ഭാഷകളുടെ പാക്ക് ഡൗണ്‍ലോഡ് ചെയ്യണം.

Advertisement

ഈ തന്ത്രങ്ങള്‍ അറിഞ്ഞാല്‍ വാട്ട്‌സാപ്പ് യഥാര്‍ത്ഥ ഹാന്‍ഡി ആപ്പ് ആക്കാം?

മറ്റൊന്നാണ് ഇന്‍സ്റ്റന്റ് വിഷ്വല്‍ ട്രാന്‍സ്‌ലേഷന്‍ ആപ്പ്. ഇതില്‍ നിങ്ങളുടെ ഫോണ്‍ ക്യാമറ, പ്രിന്റ് ചെയ്തിരിക്കുന്ന വാചകത്തില്‍ കാണിച്ചാല്‍ ഓട്ടോമാറ്റിക് ആയി അത് ട്രാന്‍സ്‌ലേഷന്‍ ചെയ്യും. ഇതു കൂടാതെ ബംഗാളി, തമിഴ് എന്നീ ഭാഷകളില്‍ സംഭാഷണ തര്‍ജ്ജിമ ചെയ്യുന്ന സംവിധാനവും ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ കൊണ്ടു വന്നിട്ടുണ്ട്. ഒരു മൊബൈല്‍ ഇന്റര്‍പ്രറ്റര്‍ പോലെയാണ് സംഭാഷണ മോഡ് പ്രവര്‍ത്തിക്കുന്നത്.

Best Mobiles in India

Advertisement

English Summary

Google has expanded the offerings of its Translate app to introduce offline translations and instant visual translation in seven Indian languages