നഷ്ടപ്പെട്ട സ്മാർട്ട്ഫോൺ അതിവേഗം കണ്ടെത്താൻ ഗൂഗിളിൻറെ ഇൻഡോർ മാപ്പ് സംവിധാനം


കയ്യിലിരുന്ന സ്മാർട്ട്ഫോൺ പ്രതീക്ഷിക്കാതെ നഷ്ടപ്പെട്ടു പോയോ ? പേടിക്കേണ്ട. ഗൂഗിളിൻറെ 'ഫൈൻഡ് മൈ ഡിവൈസ്’ ആപ്പ് ഉപയോഗിക്കുന്നവർക്കിതാ സന്തോഷ വാർത്ത ! ആപ്പിലേർപ്പെടുത്തിയ പുതിയ 'ഇൻഡോർ മാപ്പ്’ സംവിധാനം ഫോൺ കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ഏതൊക്കെ സ്ഥലങ്ങളിലാകും പുതിയ സംവിധാനം പ്രവർത്തിക്കുകയെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും സംങ്ങതി കലക്കുമെന്നുറപ്പ്.

വരും ദിവസങ്ങളിൽ പുതിയ ഇൻഡോർ മാപ്പ് സംവിധാനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും. വിമാനത്താവളമോ, ഷോപ്പിംഗ് മാളോ, സിനിമാ തീയറ്ററോ എവിടയുമാകട്ടേ... ആപ്പിലൂടെ ഫോൺ നഷ്ടപ്പെട്ടയിടം കണ്ടെത്താനും ആവശ്യമെങ്കിൽ നഷ്ടപ്പെട്ട ഫോൺ ലോക്ക് ചെയ്യാനുമുള്ള സൌകര്യമുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡിസ്ക്രിപ്ഷനിൽ ഇക്കാര്യം കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. ആർക്കും ഇതു കയറി വായിക്കാവുന്നതാണ്.

നഷ്ടപ്പെട്ട ഫോൺ റിംഗ് ചെയ്യിക്കാനും ആവശ്യമെങ്കിൽ ആ ഫോണിൻറെ ലോക്ക് സ്ക്രീനിൽ നിങ്ങളുടെ കോണ്ടാക്ട് നമ്പർ കാണിക്കാനും ആപ്പിൻറെ പുതിയ സംവിധാനത്തിലൂടെ സൌകര്യമൊരുക്കും. മാത്രമല്ല നഷ്ടപ്പെട്ട ഫോൺ ആരെങ്കിലും അപഹരിച്ചാൽ, അവർ പോകുന്ന ലൊക്കേഷനും നിങ്ങൾക്ക് കാണാനാകുമെന്ന പ്രത്യകതയുമുണ്ട്. സുരക്ഷയെ മുൻ നിർത്തി കഴിഞ്ഞ വർഷമാണ് ഫൈൻഡ് മൈ ഡിവൈസ് ആപ്പ് ഗൂഗിൾ പുത്തിറക്കിയത്. ഏറെ നല്ല പ്രതികരണവും ആപ്പിന് ലഭിച്ചിരുന്നു.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീന്‍ എങ്ങനെ സുരക്ഷിതമാക്കാം

Most Read Articles
Best Mobiles in India
Read More About: google news technology

Have a great day!
Read more...

English Summary

Google's 'Find My Device' app now has 'indoor maps' to spot missing smartphones