ഗൂഗിളിന്റെ പുതിയ ട്രൈ നൗ ബട്ടനിലൂടെ ഇനി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ പരിശോധിക്കാം


പ്ലേസ്റ്റോറില്‍ വലിയ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയിരിക്കുകയാണ് ഗൂഗിള്‍. ഇനി മുതല്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ മൊബൈല്‍ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് പരീക്ഷിച്ച് നോക്കാന്‍ കഴിയും. ഗൂഗിള്‍ ഇതിനുള്ള അവസരം നല്‍കി തുടങ്ങി.

Advertisement

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഇന്‍സ്റ്റന്റ് ആപ്പ് ടെക്‌നോളജിയിലാണ് പുതിയ ഫീച്ചര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഗൂഗിളിന്റെ ഐ/ഒ കോണ്‍ഫറന്‍സില്‍ ആണ് ഇതാദ്യമായി അവതരിപ്പിച്ചത്. നേറ്റീവ് ആപ്ലിക്കേഷനുകളുമായി മൊബൈല്‍ വെബ് ലോകത്തെ അടുപ്പിക്കുന്നതിനായാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.

Advertisement

പേര് നിര്‍ദ്ദേശിക്കുന്നത് പോലെ തന്നെ പ്ലെ സ്റ്റോറില്‍ ഇനിമുതല്‍ ഒരു പുതിയ ട്രൈ ബട്ടണ്‍ കാണും. ഇതില്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത് ആപ്പ് അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ചെറിയ ഭാഗങ്ങള്‍ ഉപയോക്താക്കളുടെ ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ വരും.

ഈ ഷോര്‍ട്ട്ക്കട്ടുകള്‍ വിന്‍ഡോസ് 10നെ എളുപ്പമാക്കുന്നു!

ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ആപ്പ് പരീക്ഷിച്ച് നോക്കാം. ഉപയോഗിക്കുന്നതിന് മുമ്പായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമായി മെമ്മറി, മൊബൈല്‍ ഡേറ്റ/ വൈഫൈ എന്നിവ വിനിയോഗിക്കേണ്ടി വരില്ല.


പ്ലേ സ്റ്റോറില്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്, ട്രൈ നൗ ഫീച്ചറോട് കൂടി എത്തുന്ന ആപ്പുകള്‍ പരിശോധിക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക് ചെയ്ത് നോക്കാം.

ഉപയോഗിക്കുന്നതിന് മുമ്പായി ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട പ്ലേ സ്റ്റോറിലെ സാധാരണ ആപ്പിന് പകരം യുആഎലില്‍ ക്ലിക് ചെയ്യുമ്പോള്‍ ഇന്‍സ്റ്റന്റ് ആപ്പാണ് എത്തുന്നത് .

Advertisement

ഇന്‍സ്റ്റന്റ് ആപ്പ് അവതരിപ്പിക്കുന്നതിനായി ഡെവലപ്പര്‍മാര്‍ അവരുടെ ആപ്പ് ചെറിയ ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്, സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി ഗൂഗിള്‍ ഐ/ഒ 2017 ല്‍ എല്ലാ ഡെവലപ്പര്‍മാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.

ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ മറ്റ് ചില മാറ്റങ്ങള്‍ കൂടി വന്നിട്ടുണ്ട്. എഡിറ്റേഴ്‌സ് ചോയ്‌സ് വിഭാഗവും പരിഷ്‌കരിച്ചതായി ഗൂഗിള്‍ പറഞ്ഞു. ഇത് ഇപ്പോള്‍ 17 രാജ്യങ്ങളില്‍ ലഭ്യമാകും. ഗെയിം ഫീച്ചറിങ് ട്രെയിലറുകള്‍ക്കും ഗെയിം പ്ലെയുടെ സ്‌ക്രീന്‍ ഷോട്ടിനും വേണ്ടി ഗൂഗിള്‍ പുതിയൊരു ഹോം അവതരിപ്പിച്ചിട്ടുണ്ട്. പെയ്ഡ് ഗെയിമുകള്‍ക്കും വരാനിരിക്കുന്ന ഗെയിമുകള്‍ക്കുമായി പുതിയ പ്രീമിയം വിഭാഗങ്ങള്‍ ഗെയിം വിഭാഗത്തില്‍ അവതരിപ്പിക്കും.

Advertisement

നിലവില്‍ പരിമിതമായ ആപ്പുകളില്‍ മാത്രമെ പുതിയ ട്രൈ നൗ ഫീച്ചര്‍ ലഭിക്കു. വരും ആഴ്ചകളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇത് കൂടുതല്‍ ലഭ്യമാക്കി തുടങ്ങും. ഈ ടെക്‌നോളജിയിലൂടെ ഉപയോക്താവിന് ഒരു ആപ്പ് പരീക്ഷിച്ച് നോക്കുന്നതിനായി ഡിവൈസില്‍ സ്‌റ്റോര്‍ ചെയ്യേണ്ടതിന്റെ ആവശ്യം കുറയ്ക്കാന്‍ കഴിയും. ഫോണിന്റെ മെമ്മറിയും ഡേറ്റയും ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ ആപ്പിന്റെ ചില ഭാഗങ്ങള്‍ പരീക്ഷിച്ച് നോക്കാന്‍ കഴിയും.

Best Mobiles in India

English Summary

Google’s new ‘Try now’ button will allow you to check apps without installing