ഭാഷാ സംരക്ഷണത്തിന് ഗൂഗിള്‍ വെബ്‌സൈറ്റ് ആരംഭിച്ചു



മൃതഭാഷകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ഗൂഗിള്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. ഭാഷാ ശാസ്ത്രജ്ഞര്‍, പണ്ഡിതര്‍ എന്നിവരുമായി സഹകരിച്ചാണ് എന്‍ഡേഞ്ചേര്‍ഡ് ലാഗ്വേജസ് പ്രോജക്റ്റ് വെബ്‌സൈറ്റ് ആരംഭിച്ചത്. ഈ സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് വിവിധ ഭാഷാഭേദങ്ങള്‍ കണ്ടെത്താനും അവ സൂക്ഷിച്ചുവെക്കാനും സാധിക്കും. കൂടാതെ സൈറ്റിലെത്തുന്ന ആളുകള്‍ക്ക് അവരുടെ അറിവ് മറ്റുള്ളവരുമായി പങ്കുവെക്കാനും സാധിക്കും. endangeredlanguages.com എന്നാണ് സൈറ്റിന്റെ പേര്.

18ാം നൂറ്റാണ്ടിലെ ലിഖിതങ്ങള്‍ മുതല്‍ ആധുനിക ലേഖനസാമഗ്രികള്‍ വരെയുള്‍പ്പെടുന്ന വീഡിയോ ഓഡിയോ ഭാഷാ സാമ്പിളുകള്‍ സൈറ്റിനായി ഒരു വിഭാഗം ആളുകള്‍ സംഭാവന നല്‍കിത്തുടങ്ങിയതായി പ്രോജക്റ്റ് മാനേജര്‍മാരായ ക്ലാര റിവേര റോഡ്‌റിഗസ്, ജാസണ്‍ റിസ്സ്മാന്‍ എന്നിവര്‍ ഗൂഗിള്‍ ബ്ലോഗില്‍ വ്യക്തമാക്കി.

Advertisement

വിരളമായി കാണപ്പെടുന്ന ഭാഷാഭേദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വെക്കാനും അവ പിന്നീട് സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ഓഡിയോ, വീഡിയോ ഫയലുകളെ കൂടാതെ ടെക്സ്റ്റ് ഫയലുകളും അപ്‌ലോഡ് ചെയ്യാം.

Advertisement

പഴയ തലമുറയുടെ അറിവിനെ ആരാധിക്കാനും പുതുതലമുറയ്ക്ക് അറിവ് പകരാനും ഈ സൈറ്റിനെ പ്രയോജനപ്പെടുത്തുകയാണ് ഗൂഗിളിന്റെ ലക്ഷ്യം. മൃതഭാഷകള്‍ ഏതെല്ലാമെന്ന് സൈറ്റിലൂടെ കണ്ടെത്തുകയും അവയെക്കുറിച്ചുള്ള അറിവ് നേടുകയും ആവാം. ഭാഷാ സ്‌നേഹികള്‍ക്കും ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും ഈ സൈറ്റിനെ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

Best Mobiles in India

Advertisement