ഗൂഗിള്‍ ഇന്റര്‍നെറ്റ് കണ്ണട വില്പനക്ക്



ഡിജിറ്റല്‍ ലോകത്തെ കണ്‍മുമ്പിലെത്തിക്കുന്ന ഗൂഗിളിന്റെ പ്രോജക്റ്റ് ഗ്ലാസ് അഥവാ ഇന്റര്‍നെറ്റ് കണ്ണട വില്പനക്ക്. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ വെച്ചാണ് ഗൂഗിള്‍ ഇന്റര്‍നെറ്റ് കണ്ണടയുടെ വില്പന ആരംഭിച്ചത്. കോണ്‍ഫറന്‍സില്‍ വെച്ച് മാത്രമേ ഇപ്പോള്‍ ഈ കണ്ണട ലഭിക്കൂ എങ്കിലും അടുത്ത വര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ ഇത്തരം കണ്ണട കമ്പനി വില്പനക്കെത്തിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഇന്നലെ തുടങ്ങിയ കോണ്‍ഫറന്‍സ് നാളെ സമാപിക്കും.

1,500 ഡോളറിനാണ് കോണ്‍ഫറന്‍സില്‍ പങ്കൈടുക്കാനെത്തിയവര്‍ക്ക് കണ്ണട വാങ്ങാനാകുക. ഈ കണ്ണടയില്‍ നോക്കി നിങ്ങള്‍ക്ക് നിങ്ങളുടെ യാത്രവഴികള്‍ കാണാനാകും. നടക്കുന്നതിനിടയിലും സുഹൃത്തുക്കളുമായി വീഡിയോ ചാറ്റ് നടത്താനും സാധിക്കും. മാത്രമല്ല, നടക്കുന്നതിനിടയില്‍ സുന്ദരമായ എന്തെങ്കിലും കാഴ്ച കണ്ടാല്‍ ആ ദൃശ്യം ഈ കണ്ണടയിലെ ക്യാമറയില്‍ പകര്‍ത്തുകയും ആവാം. ഓണ്‍ലൈന്‍ ഷോപ്പിംഗും ഈ യാത്രയില്‍ സാധിക്കാം.

Advertisement

കമ്പനിയുടെ ഗൂഗിള്‍ എക്‌സ് എന്ന രഹസ്യലാബില്‍ വെച്ചാണ് ഈ കണ്ണടയുടെ ജനനം. കമ്പനിയുടെ ഡ്രൈവറില്ലാ കാറും ഗൂഗിള്‍ എക്‌സിന്റെ സൃഷ്ടിയാണ്. ജനങ്ങള്‍ക്ക് വെര്‍ച്വല്‍ ലോകവുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നതിന് വേണ്ടിയാണ് ഈ കണ്ണാടി സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രോജക്റ്റ് ഗ്ലാസ് എഞ്ചിനീയറിലൊരാളായ ഇസബെല്ലെ ഓള്‍സണ്‍ പറഞ്ഞു

Best Mobiles in India

Advertisement