ലോകാത്ഭുതങ്ങള്‍ ഉള്‍പ്പെടുത്തിയ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്പിന് അനുമതി ഇല്ല


ഗൂഗിള്‍ മാപ്പിന്റെ ഭാഗമായ ഒരു പദ്ധതിയാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ. കാണാത്ത സ്ഥലങ്ങള്‍ ഓണ്‍ലൈനിലൂടെ എത്താനും ചുറ്റിനും 360 ഡിഗ്രിയില്‍ കറങ്ങി കാണാന്‍ സാധിക്കുമായിരുന്നു ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ. ഇതു വരെ നഗരങ്ങളും ലോകാത്ഭുതങ്ങളുമായിരുന്നു ഗൂഗിള്‍ സ്ട്രീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 2007 അമേരിക്കയിലാണ് ഗൂഗിള്‍ സ്ട്രീറ്റിന് തുടക്കമിട്ടത്.

Advertisement

എന്നാല്‍ ഗൂഗിളിന്റെ ഈ പുതിയ പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് ഗംഗാരം അഹിന്‍ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. പദ്ധതിക്ക് അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 2015ലാണ് പദ്ധതിക്ക് അനുമതി ലഭിക്കാനായി ഗൂഗിള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.

Advertisement

യുഎസിലും കാനഡയിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഉപയോഗത്തിലുളള 'ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ' ആപ്പിന് മുന്‍പ് ചില ഇന്ത്യന്‍ സ്ഥലങ്ങളില്‍ അനുമതി ഉണ്ടായിരുന്നു.

ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഈ പദ്ധതി ആരംഭിച്ചത്. താജ്മഹല്‍, ചുവപ്പു കോട്ട, കുത്തബ്മീനാര്‍, വാരണാസി, നളന്ദ യൂണിവേഴ്‌സിറ്റി, മൈസൂര്‍ കൊട്ടാരം, തഞ്ചാവൂര്‍ ക്ഷേത്രം, ചിന്നസ്വാമി സ്‌റ്റേഡിയം എന്നിവിടങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ കാണാന്‍ സാധിക്കുമായിരുന്നു.

സാംസങ്ങ് ജെ7 പ്രൈം 2 ഇന്ത്യയില്‍ എത്തി, കമ്പനി രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണോ?

Best Mobiles in India

Advertisement

English Summary

Google Street View proposal rejected by govt. As per Google's plans, using the App one could explore Indian cities, tourist spots, hills and rivers through 360-degree panoramic and street-level imagery.