ഗൂഗിൾ Tez ഇനിമുതൽ ഗൂഗിൾ Pay; ഒപ്പം ആപ്പ് വഴി പ്രീ അപ്പ്രൂവ്ഡ് ലോണുകളും ലഭിക്കും!


ഇന്ത്യയ്ക്കായി മാത്രം ഗൂഗിൾ ഒരുപിടി മികച്ച സൗകര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ച ഒന്നാണ് ഗൂഗിൾ Tez. ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവത്തിന്റെ അലയൊലികൾ തുടക്കം കുറിച്ച സമയത്തായിരുന്നു ഗൂഗിൾ Tezന്റെ കടന്നുവരവ്. മികച്ച സൗകര്യങ്ങളും സവിശേഷതകളും നൽകിക്കൊണ്ട് ഏറ്റവും മികച്ച പണമിടപാട് സംവിധാനം ഒരുക്കുന്നതിൽവിജയിച്ചതോടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്പ് ആയി മാറുകയായിരുന്നു ഗൂഗിൾ Tez.

Advertisement

ഗൂഗിൾ Tez ഇനി ഗൂഗിൾ Pay

എന്നാൽ ഇപ്പോഴിതാ ഗൂഗിൾ Tez അതിന്റെ പേര് മാറുകയാണ്. അന്താരാഷ്‌ട്ര വിപണിയിൽ ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് ആയ ഗൂഗിൾ പേ (Google Pay) എന്ന നാമം സ്വീകരിച്ചുകൊണ്ട് പേരിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് Tez. എന്നാൽ വെറും പേരിൽ മാത്രമല്ല Tez മാറുക, ഒപ്പം പ്രീ അപ്പ്രൂവ്ഡ് ലോൺ അടക്കമുള്ള സൗകര്യങ്ങളെല്ലാം തന്നെ ഈ ആപ്പിലേക്ക് വരികയാണ്.

Advertisement
പ്രഖ്യാപനം 2018 ഗൂഗിൾ ഇന്ത്യ മീറ്റിൽ

2018 ഗൂഗിൾ ഇന്ത്യ മീറ്റിലായിരുന്നു ഗൂഗിൾ ഇക്കാര്യം പുറത്തുവിട്ടത്. അതോടൊപ്പം ദീപാവലി ആകുമ്പോഴേക്കും രാജ്യത്താകമാനം 15000 റീറ്റെയ്ൽ സ്റ്റോറുകളിൽ ഗൂഗിൾ പേ വഴിയുള്ള പണമിടപാട് സാധ്യമാക്കുന്നതിന് ആവശ്യമായ കാര്യങ്ങളും നടപ്പിലാക്കും. ഇതിന് പുറമെ ആളുകൾക്ക് തങ്ങളുടെ ഗൂഗിൾ ആഡ്‌സിന് വേണ്ടിയുള്ള ഇടപാടുകളും ഗൂഗിൾ പേ വഴി സാധ്യമാകും.

ഒപ്പം പ്രീ അപ്പ്രൂവ്ഡ് ലോൺ സൗകര്യവും

ഇതോടൊപ്പം ഗൂഗിൾ പ്രഖ്യാപിച്ച മറ്റൊരു സൗകര്യമാണ് ഉപഭോക്താക്കൾക്ക് പ്രീ അപ്പ്രൂവ്ഡ് ലോൺ ലഭ്യമാക്കുക എന്നത്. ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഒരുപിടി ബാങ്കുകളുമായി സഹകരിച്ച് കൊണ്ടായിരിക്കും ഉപഭോക്താക്കൾക്ക് വ്യക്തിഗത ലോൺ ലഭ്യമാക്കുക. വരുന്ന ആഴ്ചകളിൽ തന്നെ ഈ സൗകര്യം ആപ്പിൾ എത്തും.

മീറ്റിൽ പ്രഖ്യാപിച്ച മറ്റു സേവനങ്ങൾ

നാലാമത് ഗൂഗിൾ ഇന്ത്യ മീറ്റിൽ ഗൂഗിൾ Tez ഗൂഗിൾ പേ ആക്കി മാറ്റുന്ന പ്രഖ്യാപനം നടത്തിയതോടൊപ്പം തന്നെ മറ്റു ചില സൗകര്യങ്ങൾ കൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ, കൂടുതൽ മികവുറ്റ സ്മാർട്ഫോൺ അനുഭവങ്ങൾ തുടങ്ങിയ ഒരുപിടി പ്രഖ്യാപനങ്ങൾ അവയിലുണ്ട്. അതിനെ കുറിച്ച് താഴെ വായിക്കാം.

ഇനി ആദ്യത്തെ പോലെ ഡ്രോൺ പറത്താൻ പറ്റില്ല; പുതിയ നിയമം എത്തി; അറിയേണ്ടതെല്ലാം!

Best Mobiles in India

English Summary

Google Tez to Now Be Called Google Pay