ഗൂഗിള്‍ നെക്‌സസിനെ ഉപേക്ഷിക്കുന്നു???


വിപണിയില്‍ മികച്ച അഭിപ്രായം നേടിയ നെക്‌സസ് ബ്രാന്‍ഡ് ഗൂഗിള്‍ ഉപേക്ഷിക്കുന്നു. പകരം സില്‍വര്‍ എന്ന പേരില്‍ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ദി ഇന്‍ഫര്‍മേഷന്‍ ഡോട് കോം എന്ന എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്.

Advertisement

നെക്‌സസില്‍ നിന്ന് ഏറെ വ്യത്യാസങ്ങളോടെയാണ് ആന്‍ഡ്രോയ്ഡ് സില്‍വര്‍ ശ്രേണിയില്‍ പെട്ട ഉപകരണങ്ങള്‍ പുറത്തിറക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിളിന്റെതല്ലാത്ത ആപ്ലിക്കേഷനുകള്‍ ഫോണില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്നതാണ് ഇതില്‍ പ്രധാനം.

Advertisement

ഇനി ഹാന്‍ഡ്‌സെറ്റ് നിര്‍മിക്കുന്ന കമ്പനിക്ക് അവരുടെതായ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും ഫോണില്‍ ഉണ്ടാകണമെന്ന് ഗൂഗിള്‍ നിര്‍ദേശിക്കുന്നു. നിലവില്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആയി വരുന്ന ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല.

കൂടാതെ സില്‍വര്‍ ശ്രേണിയില്‍ പെട്ട ഉപകരണങ്ങള്‍ ആധുനിക വോയ്‌സ് റെക്കഗ്നിഷന്‍ സംവിധാനവും വാട്ടര്‍ റെസിസ്റ്റന്‍സുമെല്ലാം ഉള്ളതുമായിരിക്കും. കൃത്യല്‍മായ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളും ലഭിക്കും. യു.എസില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് സില്‍വര്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുക.

ആപ്പിള്‍ ഐഫോണിനും സാംസങ്ങ് ഗാലക്‌സി ഫോണുകള്‍ക്കും യു.എസ്. മാര്‍ക്കറ്റിലുള്ള ആധിപത്യത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കുന്നതെന്നും സൂചനയുണ്ട്. ഗൂഗിള്‍ നേരിട്ടായിരിക്കും ഈ ഉത്പന്നങ്ങളുടെ വിപണനം നടത്തുക. ഇതിനായി 100 കോടി ഡോളര്‍ ആണ് ഗൂഗിള്‍ വകയിരുത്തിയിരിക്കുന്നത്.

Advertisement

ഫോണ്‍ നിര്‍മിക്കുന്നതിനായി എല്‍.ജി, മോട്ടറോള തുടങ്ങിയ കമ്പനികളെ ഗൂഗിള്‍ സമീപിച്ചതായാണ് അറിയുന്നത്.

Best Mobiles in India

Advertisement