ചരിത്രം സാക്ഷി; ഓര്‍കുട് ഇനി ഓര്‍മ!!!


ഓര്‍കുട്ടിനെ ഓര്‍മയുണ്ടോ?... ഫേസ്ബുക്കും ട്വിറ്ററും തരംഗമാവുന്നതിനു മുമ്പ് ലോകത്തെ ബന്ധിപ്പിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്. ഇന്നും പലരും സൗഹൃദങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് ഇവിടെ. എന്നാല്‍ ഓര്‍കുട് ഓര്‍മയാവുകയാണ്. പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവില്‍.

Advertisement

സെപ്റ്റംബര്‍ 30- മുതല്‍ ഓര്‍കുട് അടച്ചുപൂട്ടുകയാണെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ അംഗങ്ങളായവര്‍ക്ക് അതുവരെ സാധാരണ രീതിയില്‍ സൈറ്റ് ഉപയോഗിക്കാം. എന്നാല്‍ പുതിയ അംഗങ്ങള്‍ക്ക് ഇനിമുതല്‍ പ്രവേശനമില്ല.

Advertisement

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓര്‍കുട് 2004-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സൗഹൃദ കൂട്ടായ്മയിലൂടെ അതിവേഗം വളര്‍ന്ന ഈ സൈറ്റിന് പക്ഷേ അതേ കാലയളവില്‍ ആരംഭിച്ച ഫേസ്ബുക്കിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

2008 ആയപ്പോഴേക്കും ബ്രസീലിലും ഇന്ത്യയിലും മാത്രമായി ഓര്‍കുട്ടിന്റെ ആധിപത്യം. യു.എസും യൂറോപ്പും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫേസ്ബുക്ക് തരംഗമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ 2010-ആയപ്പോഴേക്കും ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക് ഓര്‍കുട്ടിനെ മറികടന്നു. 2012-ല്‍ ബ്രസീലിലും.

ഗൂഗിള്‍ പിന്നീട് പിടിച്ചുനില്‍ക്കാനായി ഗൂഗിള്‍ പ്ലസ് ആരംഭിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഓര്‍കുട് ഉപയോഗിക്കുന്ന ചെറിയൊരു വിഭാഗം ആളുകളുണ്ട്. അതില്‍ പകുതിയും ബ്രസീലില്‍ നിന്നാണ്. 20 ശതമാനം പേര്‍ ഇന്ത്യയില്‍ നിന്നും.

Advertisement
Best Mobiles in India

Advertisement