ഗൂഗിള്‍ ട്രാന്‍സിലേറ്ററില്‍ മലയാളം എത്തി....!


തമിഴ് ഉള്‍പ്പടെയുള്ള പലഭാഷകള്‍ക്കും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ വിവര്‍ത്തനം ലഭ്യമായിരുന്നപ്പോഴും മലയാളം ഉള്‍പ്പെടുത്തിയിരുന്നില്ല. മലയാളത്തിന് മാത്രം ട്രാന്‍സിലേഷന്‍ ലഭ്യമാകുന്നില്ലെന്നത് മലയാള ഭാഷ സംസാരിക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ഒരു സ്ഥിരം പരാതിയായിരുന്നു.

Advertisement

എന്നാല്‍ ഇപ്പോഴിതാ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററില്‍ മലയാളം ഉള്‍പ്പടെയുള്ള 10 ഭാഷകളുടെ വിവര്‍ത്തനം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതോടെ 90 ഭാഷകളിലാണ് ഗൂഗിള്‍ വിവര്‍ത്തനം ചെയ്യാനാവുന്നത്.

Advertisement

വിവര്‍ത്തനത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ ട്രാന്‍സ്‌ലേറ്റ് ടൂള്‍ ഉപയോഗിക്കുന്നവരുടെ പങ്കാളിത്തവും ഗൂഗിള്‍ തേടുന്നുണ്ട്. മലയാളംകൂടി ട്രാന്‍സ്‌ലേറ്റ് ചെയ്യാവുന്ന സംവിധാനം ഗൂഗിള്‍ ഉള്‍പ്പെടുത്തിയതോടെ വലിയ കുതിച്ച് ചാട്ടമാകും വിവര്‍ത്തനരംഗത്തും മറ്റ് പാഠ്യരംഗങ്ങളിലും ഉണ്ടാവുക.

Best Mobiles in India

Advertisement

English Summary

Google Translate adds 10 more languages from Africa, Asia.