ഐ.ഒ.എസില്‍ ഇനി പരിഷ്‌കരിച്ച ഗൂഗിള്‍ മാപ്


ആപ്പിളിന്റെ ഐ.ഒ.എസ് ഉപകരണങ്ങള്‍ക്കുള്ള ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷന്‍ കൂടുതല്‍ പുതുമകളോടെ ഇനി ലഭ്യമാവും. വേഗത്തില്‍ സെര്‍ച് ചെയ്യാന്‍ കഴിയും എന്നതിനൊപ്പം ജിമെയിലില്‍ നിന്നുള്ള വിവരങ്ങളഫും കൂടി ലഭ്യമാവും എന്നതാണ് പ്രധാന സവിശേഷത.

Advertisement

പുതിയ മാപ്‌സില്‍ ഏതെങ്കിലും പ്രത്യേക സ്ഥലം തെരയുമ്പോള്‍ (ഉദാഹരണത്തിന് അടുത്തുള്ള റെസ്‌റ്റോറന്റ്) മാപില്‍ കാണിക്കുന്നതിനു പുറമെ താഴ്ഭാഗത്തായി റിസള്‍ട് മുഴുവന്‍ ഒരു ലിസ്റ്റായി പ്രത്യക്ഷപ്പെടുകയും ചെയ്യും.

Advertisement

കൂടാതെ റിസള്‍ടിനൊപ്പം അതുസംബന്ധിച്ച ചെറുവിവരണവും ലഭിക്കും. ആന്‍ഡ്രോയ്ഡ് ആപില്‍ ഇത് നേരത്തെ ലഭ്യമാണ്. ഇതിനു പുറമെ നിങ്ങളുടെ ജിമെയിലില്‍ ഉള്ള മീറ്റിംഗ് സംബന്ധിച്ച വിവരങ്ങളും മറ്റ് ഇവന്റുകള്‍ സംബന്ധിച്ച വിവരങ്ങളും മാപില്‍ പ്രത്യക്ഷപ്പെടും.

അതായത് അടുത്ത ദിവസങ്ങളിലായി നിങ്ങള്‍ക്ക് ദുരെയുള്ള ഏതെങ്കിലും സ്ഥലത്ത് മീറ്റിംഗ് ഉണ്ട് എന്നു കരുതുക. അതുസംബന്ധിച്ച സന്ദേശം ജിമെയിലില്‍ ലഭിച്ചാല്‍ പിന്നീട് മാപ് തുറക്കുമ്പോള്‍ എവിടെയാണ് മീറ്റിംഗ് എന്നത് മാപില്‍ പ്രത്യക്ഷമാവും.

Best Mobiles in India

Advertisement

English Summary

Google Updates Maps With Gmail Invitations, Better Search, Google updates Maps for iOs, New Google maps with Gmail Invitations, Read More...