ഗൂഗിള്‍ വലിയ സ്‌ക്രീന്‍ സൈസുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നു!!!


ഗൂഗിള്‍ പുതിയ ഫാബ്ലറ്റ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്. 5.9 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള സ്മാര്‍ട്‌ഫോണ്‍ നവംബറില്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്. മോട്ടറോളയുമായി സഹകരിച്ചാണ് ഗൂഗിള്‍ ഫോണ്‍ നിര്‍മിക്കുന്നതെന്നും ആന്‍ഡ്രോയ്ഡ് പോലീസ് എന്ന ബ്ലോഗ് റിപ്പോര്‍ട് ചെയ്യുന്നു.

Advertisement

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സഹിതം വരുന്ന ഫോണ്‍ ആദ്യ ഘട്ടത്തില്‍ യു.എസിലായിരിക്കും പുറത്തിറക്കുക. എന്തായിരിക്കും ഫാബ്ലറ്റിന്റെ പേര് എന്നതു വ്യക്തമായിട്ടില്ല. ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ 'L' ആയിരിക്കും ഫാബ്ലറ്റിലെ ഒ.എസ് എന്നും ഉറപ്പാണ്.

Advertisement

പേരുവെളിപ്പെടുത്താത്ത സോഴ്‌സ് ആന്‍ഡ്രോയ്ഡ് പോലീസിന് അയച്ചുകൊടുത്ത വിവരങ്ങള്‍ അനുസരിച്ചാണ് ബ്ലോഗ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഗൂഗിളിന്റെ ഡവലപ്പര്‍മാര്‍ക്കുള്ള ഇഷ്യു ട്രാക്കറില്‍ നിന്നു വന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ആന്‍ഡ്രോയ്ഡ് പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇതുപ്രകാരം ആന്‍ഡ്രോയ്ഡ് 'L' -നെക്‌സസ് ഉപകരണങ്ങളില്‍ മാത്രമെ പ്രവര്‍ത്തിക്കു എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ പുതിയ ഫോണ്‍ നെക്‌സസ് സീരീസില്‍ ഉള്ളതായിരിക്കും എന്നും കരുതാം. നെക്‌സസ് ഉപകരണങ്ങള്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിച്ചതും ഈ വിശ്വാസത്തിന് ആക്കം കൂട്ടുന്നു.

Best Mobiles in India

Advertisement

English Summary

Google working on 5.9-inch phablet with fingerprint sensor: Report, Google Working on 5.9 Inch Phablet, Google planning to launch Phablet with Finger print sensor, Read More...