ഗൂഗിള്‍ ബിസിനസ് ചീഫ് നികേഷ് അറോറ രാജിവച്ചു


ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നികേഷ് അറോ കമ്പനിയില്‍ നിന്ന് രാജിവച്ചു. ജപ്പാനിലെ സോഫ്റ്റ് ബാങ്ക്‌കോര്‍പറേഷന്‍ വൈസ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നതിനാണ് രാജി. ഗൂഗിള്‍ സി.ഇ.ഒ ലാറിപേജ് തന്റെ ഗൂഗിള്‍ പ്ലസ് പേജിലാണ് ഇക്കാര്യം അറിയിച്ചത്.

Advertisement

ഏകദേശം ഒരു പതിറ്റാണ്ടായി നികേഷ് അറോറ ഗൂഗിളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഗിള്‍ സെയില്‍സ് ടീം മേധാവിയായ ഒമിഡ് കോര്‍ഡെസ്ടാനിക്കായിരിക്കും താല്‍കാലിക ചുമതല.

Advertisement

ഗൂഗിളില്‍ നിന്ന് ഉയര്‍ന്ന പല എക്‌സിക്യുട്ടീവുകളും അടുത്തിടെ രാജിവച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയര്‍ മേധാവി ആന്‍ഡി റൂബിന്‍ കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ നിന്ന് പടിയിറങ്ങിയിരുന്നു. യൂട്യൂബിന്റെ ചുമതല വഹിച്ചിരുന്ന ഉയര്‍ന്ന എക്‌സിക്യുട്ടീവും മുന്‍പ് രാജിവച്ചു.

ഗൂഗിള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വീസുകളുടെ ചുമതലയുണ്ടായിരുന്ന വിക് ഗുണ്ടോത്ര ഗൂഗിള്‍ വിടുകയാണെന്ന് കഴിഞ്ഞ ഏപ്രിയിലാണ് അറിയിച്ചത്.

ഗൂഗിള്‍ സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം നേടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അറോറയുടെ രാജി.

Best Mobiles in India

Advertisement

English Summary

Google's business chief Nikesh Arora resigns, to join SoftBank, Google's business chief Nikesh Arora resigns, Nikesh Arora to join SoftBank, Read More...