വനിതാദിനമാശംസിച്ച് ഗൂഗിള്‍ ഡൂഡില്‍



ലോകവനിതാ ദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ എത്തിയത് വ്യത്യസ്ത വര്‍ണ്ണങ്ങളോടെ. ഇന്ത്യയില്‍ ഹോളിയും ഇതേ ദിവസം തന്നെ ആഘോഷിക്കുന്നതിനാലാണ് വനിതാദിന ഡൂഡിലില്‍ കൂടുതല്‍ വര്‍ണ്ണങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് ഗൂഗിള്‍ അറിയിക്കുന്നു. ഔദ്യോഗിക ഗൂഗിള്‍ ലോഗോയുടെ നിറങ്ങളായ നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നിവയാണ് ഇതില്‍ കാണുന്നത്.

101മത് അന്താരാഷ്ട്ര വനിതാദിനമാണ് ഇന്ന് ആചരിക്കുന്നത്. സ്‌നേഹത്തിന്റേയും സൗന്ദര്യത്തിന്റേയും ദേവതയായ വീനസിന്റെ ചിഹ്നമാണ് ആദ്യ അക്ഷരമായ 'ജി'യില്‍ കാണുക. പിന്നീടുവരുന്ന ''യുടെ സ്ഥാനത്തുള്ള ചുവപ്പ് വട്ടവും അവസാനത്തെ വട്ടവും പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ വനിതകള്‍ ഉപയോഗിക്കുന്ന പൊട്ടിനെയാണ്. രണ്ടാമത് വരുന്ന '' മഞ്ഞ പുഷ്പത്തെ പ്രതിനിധാനം ചെയ്യുന്നു. ഇറ്റലിയില്‍ വനിതാദിനത്തില്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് മഞ്ഞ മിമോസ പുഷ്പങ്ങള്‍ നല്‍കുന്നത് ഇവിടെ അനുസ്മരിക്കാം.

Advertisement

മോശം തൊഴില്‍സാഹചര്യത്തിലും കുറഞ്ഞ വേതനത്തിലും ജോലി ചെയ്യേണ്ടി വന്ന വനിതകള്‍ നടത്തിയ പ്രതിഷേധസമരങ്ങളാണ് വനിതാദിനമെന്ന ആശയത്തിന് ആധാരമായത്. വര്‍ക്കിംഗ് വിമന്‍സ് ഡേ എന്നൊരു പേരുകൂടി ഈ ദിനത്തിനുണ്ട്. 1975ലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം വനിതാദിനമായി പ്രഖ്യാപിച്ചത്.

Best Mobiles in India

Advertisement