ഗൂഗിളില്‍ ഒറിഗാമി ഡൂഡില്‍


കടലാസ് മടക്കി വിവിധ രൂപങ്ങളെ സൃഷ്ടിക്കുന്ന ജപ്പാനീസ് കലയായ ഒറിഗാമി ഗൂഗിള്‍ ഹോംപേജില്‍. ഒറിഗാമി രൂപത്തിലാണ് ഹോംപേജില്‍ പ്രത്യക്ഷപ്പെട്ട ഗൂഗിള്‍ ലോഗോ അഥവാ ഡൂഡില്‍ ഇന്ന് കാണാനാകുക. ഒറിഗാമി കലയില്‍ പ്രശസ്തനായ അകിറ യോഷിസാവയുടെ 101മത് പിറന്നാള്‍ ദിനത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഗൂഗിള്‍ ഈ ഡൂഡിലിലൂടെ.

ഒറിഗാമി എന്ന പേര് വന്നത് മടക്കല്‍ എന്നര്‍ത്ഥമുള്ള ഒരു, കടലാസ് എന്നര്‍ത്ഥമുള്ള കാമി എന്നിവ ചേര്‍ന്നാണ്. 1911 മാര്‍ച്ച് 14ന് ജപ്പാനിലാണ് യോഷിസാവ ജനിച്ചത്. ഏകദേശം 50,000 ഒറിഗാമി മോഡലുകള്‍ക്ക് ഇദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. 2005 മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

Advertisement

Best Mobiles in India

Advertisement