ബാങ്കില്‍ നിന്നാണെന്നു പറഞ്ഞ് ഫോണിലൂടെ പണം തട്ടും; പുത്തന്‍ തട്ടിപ്പുരീതി ഇങ്ങനെ


ഇന്‍ര്‍നെറ്റ് ബാങ്കിംഗിന്റെയും മൊബൈല്‍ ബാങ്കിംഗിന്റെയും പ്രചാരമിന്ന് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ഇതിനോടൊപ്പം തട്ടിപ്പുമേറുകയാണ്. പണം നഷ്ടപ്പെടാനുള്ള സാധ്യതകളാകട്ടെ പതിന്മടങ്ങു വര്‍ദ്ധിച്ചു. എ.റ്റി.എം കാര്‍ഡ് സ്‌കിമ്മിംഗ്, മൊബൈല്‍ സിംകാര്‍ഡ് സ്വാപ്പ് എന്നിങ്ങനെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വിവിധ രൂപങ്ങളാണ് നാമിന്നു കാണുന്നത്.

Advertisement

നിലവില്‍ ആയിരക്കണക്കിനു പേരാണ് രാജ്യത്താകമാനം ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുള്ളത്. ഇതിനെല്ലാമുപരി വിഷിംഗ് എന്നപേലില്‍ പുത്തന്‍ തട്ടിപ്പുകൂടി ഈ രംഗത്തേക്കു കടന്നുവന്നിരിക്കുകയാണ്. ബാങ്കില്‍ നിന്നാണെന്നും പറഞ്ഞ് ഉപയോക്താവിന്റെ ഫോണിലേക്കു വരുന്ന കോളിലൂടെയാണ് ഈ തട്ടിപ്പിന്റെ തുടക്കം. ഇതിനെക്കുറിച്ച് വിവരിക്കുകയാണ് ഇന്നത്തെ എഴുത്തിലൂടെ.

Advertisement

ബാങ്കില്‍ നിന്നുള്ള കോള്‍

നിങ്ങള്‍ കസ്റ്റമറായിട്ടുള്ള ബാങ്കിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് കോള്‍ വരുന്നത്. ബാങ്കിംഗുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുകയും ചെയ്യും. ഇവിടെയാണ് തട്ടിപ്പിന്റെ തുടക്കം.

പേരും മറ്റു വിവരങ്ങളും

ഇത്തരത്തിലുള്ള കോളുകള്‍ സത്യസന്ധമാണെന്നു വരുത്താന്‍ നിങ്ങളുടെ പേരും മേല്‍വിലാസവും എന്തിനേറെ ജനനതീയതി പോലും നിങ്ങള്‍ക്കായി തട്ടിപ്പുകാര്‍ വിവരിച്ചു നല്‍കും.

ലാന്റ്‌ലൈന്‍ നമ്പര്‍

വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനെന്നോണം ലാന്റ് ഫോണ്‍ നമ്പരില്‍ നിന്നാകും കോള്‍ വരിക.

ഭയപ്പെടുത്തും

നിങ്ങളുടെ കാര്‍ഡ് ബ്ലോക്കാകും എന്നൊക്കെപ്പറഞ്ഞ് നിങ്ങളെ പേടിപ്പിക്കാനാകും പിന്നെ ഇവര്‍ ശ്രമിക്കുക.

റിവാര്‍ഡ് പോയിന്റ്‌സ്

നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡിലേക്ക് റിവാര്‍ഡ് പോയിന്റ്‌സ് നല്‍കാമെന്നു പറഞ്ഞാണ് അടുത്ത തട്ടിപ്പ്.

കാര്‍ഡ് അപ്ഗ്രഡേഷന്‍

നിങ്ങളുടെ ശ്രദ്ധ കൂടുതലായി ലഭിക്കാന്‍ നിലവില്‍ ഉപയോഗിച്ചുവരുന്ന കാര്‍ഡ് മാറ്റി മറ്റൊരെണ്ണം സംഘടിപ്പിക്കാന്‍ ഇവര്‍ നിര്‍ദേശിച്ചേക്കാം. എന്നാല്‍ ഈ തട്ടിപ്പിലൊന്നു വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കസ്റ്റമര്‍ ഐ.ഡി

കോള്‍ തുടരാനായി നിങ്ങളുടെ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡിന്റെ കസ്റ്റമര്‍ ഐ.ഡി അടക്കമുള്ള വിവരങ്ങള്‍ നിരന്തരമായി ചോദിച്ചുകൊണ്ടേയിരിക്കും.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

അടുത്തതായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാകും തട്ടിപ്പുസംഘം തേടുക. വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് വിവരങ്ങള്‍ തേടുന്നത്.

ഓ.റ്റി.പി

ഇതിനെല്ലാമുപരി തട്ടിപ്പുകാര്‍ നിങ്ങളുടെ നമ്പരിലേക്ക് ഓ.റ്റി.പി മെസ്സേജ് അയക്കും. ഇതുകണ്ട് ചിലരെങ്കിലും തട്ടിപ്പില്‍ വീണുപോകാറുണ്ട്. ലഭിച്ച കോള്‍ ബാങ്കില്‍ നിന്നാണെന്നുതന്നെ ഇത്തരക്കാര്‍ കരുതുകയും ചെയ്യും.

ഇതാണ് വിഷിംഗ് കോള്‍

മുകളില്‍ നടന്ന രീതിയാണ് ഓണ്‍ലൈന്‍ തട്ടിപ്പുരംഗത്ത് പുതുതായി ഇടംപിടിച്ച വിഷിംഗ് കോള്‍ എന്ന രീതി. ഫോണ്‍ കോളിലൂടെ വിവരങ്ങള്‍ ആരാഞ്ഞ് ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടുന്ന രീതി.

പണം മറ്റു സംസ്ഥാനത്തേക്ക്

ഇത്തരത്തില്‍ വിഷിംഗിലൂടെ തട്ടുന്ന പണം മറ്റു സംസ്ഥാനങ്ങളിലെയോ മറ്റു രാജ്യങ്ങളിലേയോ അക്കൗണ്ടുകളിലേക്കു മാറ്റപ്പെടും. ഇതുകാരണം തട്ടിപ്പിലൂടെ പോയ പണത്തെ പിന്തുടരാന്‍പോലും കഴിയില്ല.

ഇക്കാര്യം പ്രത്യേകം ഓര്‍ക്കുക

ഒരു ബാങ് ഉദ്യോഗസ്ഥനും നിങ്ങളെ വിളിച്ച് വ്യക്തിഗത വിവരങ്ങള്‍ തേടില്ല. ഇത്തരത്തിലെന്തെങ്കിലും സംഭവമുണ്ടായാല്‍ തൊട്ടടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

Best Mobiles in India

English Summary

Got a call from your bank? Here’s how you can lose money through this new fraud