കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എസ്എംഎസിലൂടെ....!


എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനം രാജ്യത്ത് ആരംഭിച്ചു. ഇനിമുതല്‍ ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയവ ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ എസ്എംഎസ് വഴി ലഭിക്കും.

Advertisement

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോടനുബന്ധമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സദ്ഭരണദിനത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനാണ് ഇത് പുറത്തിറക്കിയത്. ഭരണകൂടത്തിലെ ഉന്നതര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റിനും കളക്ടര്‍ക്കും കൂടാതെ മല്‍സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും എസ്എംഎസ് വഴി കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കുന്നതാണ്. സമീപത്തെ സ്‌കൂളിലും പ്രധാനാദ്ധ്യാപകര്‍ക്കും ഇത്തരത്തില്‍ സന്ദേശം ലഭിക്കും.

Advertisement

മുന്നറിയിപ്പുകള്‍ ലഭ്യമാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ www.rsmcnewdelhi.imd.gov.in എന്ന ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ നമ്പര്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

Government announces SMS-based weather alert system.