തട്ടിപ്പു കോളുകള്‍ തടയാന്‍ സെമാന്റക്കിന്റെ പുത്തന്‍ സംവിധാനം


അമേരിക്കയിലെ കാലിഫോണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സെമാന്റക്ക് പുത്തന്‍ സാങ്കേതികവിദ്യയുമായി വിപണിയിലെത്തുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉപയോക്താക്കളുടെ ഫോണുകളിലേക്കെത്തുന്ന തട്ടിപ്പു കോളുകള്‍ തടയുന്നതാണ് പുതിയ സംവിധാനം.

'ഇ-മെയില്‍ ഫ്രാഡ് പ്രൊട്ടക്ഷന്‍' എന്നാണ് പുതിയ ഫീച്ചറിനു പേരു നല്‍കിയിരിക്കുന്നത്. നിലവില്‍ സെമാന്റക്കിന്റെ ഇ-മെയില്‍ സെക്യൂരിറ്റി സൊല്യൂഷന്റെ ഭാഗമായും സൈബര്‍ ഡിഫന്‍സിന്റെ ഭാഗമായും ഈ സുരക്ഷ ലഭിക്കും. കമ്പനി ഔദ്യോഗികമായിത്തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഐ.റ്റി വിഭാഗത്തിനു ജോലി ഭാരം കുറയ്ക്കുകയാണ് ഈ ഫീച്ചറിന്റെ ആദ്യന്തികമായ ലക്ഷ്യം. ഓട്ടോമാറ്റിക്കായിതന്നെ ഇ-മെയലില്‍ ഈ സുരക്ഷ പ്രവര്‍ത്തിക്കും. ബിസിനസ്, ഐ.റ്റി വിഭാഗങ്ങള്‍ക്ക് ജോലിഭാരവും സമയവും പണവും ലാഭിക്കുക എന്നതാണ് പുതിയ സംരംഭം കൊണ്ട് സെമാന്റക് ലക്ഷ്യമിടുന്നതെന്ന് സെമാന്റക് ഇ-മെയില്‍ സെക്യൂരിറ്റിയുടെ സീനിയര്‍ പ്രസിഡന്റ് പട്രിക് ഗാര്‍ഡനര്‍ പറഞ്ഞു.

സെമാന്റക് ഇ-മെയില്‍ സുരക്ഷയിലെ പുത്തന്‍ ചുവടുവെയ്പാണ് ഇമെയില്‍ ഫ്രാഡ് പ്രൊട്ടക്ഷനെന്നും ഗാര്‍ഡനര്‍ വ്യക്തമാക്കി. ഇമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സുരക്ഷാ സംവിധാനത്തെ മാനുവലായി ആഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി സെന്റര്‍മാരെയും പുതിയ സുരക്ഷാ സംവിധാനം കൃത്യമായി നിരീക്ഷിക്കും.

Most Read Articles
Best Mobiles in India
Read More About: mobile news technology

Have a great day!
Read more...

English Summary

Government cyber security expert 'warns' banks on challenges