ചൈനീസ് പെന്‍ഡ്രൈവിന് വില കൂടും....!


ചൈനീസ് പെന്‍ഡ്രൈവിന് വില കൂടാന്‍ സാധ്യത. ആഭ്യന്തര ഉദ്പാദകരെ സഹായിക്കാനായി 3.12 ഡോളറോളം ആന്റി ഡമ്പിംഗ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ ഇടയുളളതിനാലാണിത്.

Advertisement

കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശ അംഗീതരിച്ച് ആന്റി ഡമ്പിംഗ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചാല്‍ ചൈനയില്‍ നിന്ന് വരുന്ന യുഎസ്ബിയുടെ വില വര്‍ദ്ധിക്കുന്നതാണ്. വിദേശത്ത് നിന്ന് ഇന്ത്യന്‍ വിപണിയില്‍ വിലകുറച്ച് തള്ളുന്നവ ഇവിടുത്തെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആന്റി ഡമ്പിംഗ് ഡ്യൂട്ടി നിലവില്‍ വരിക.

Advertisement

8ജിബി പെന്‍െ്രെഡവിന് 200 രൂപ മുതലാണ് ഇന്ത്യയില്‍ വിലയുള്ളത്. പെന്‍ഡ്രൈവ്, കീചെയിന്‍ ഡ്രൈവ്, കീഡ്രൈവ്, യുഎസ്ബി സ്റ്റിക്ക്, ഫ്‌ളാഷ് സ്റ്റിക്ക്, ജമ്പ് സ്റ്റിക്ക്, യുഎസ്ബി കീ മെമ്മറി എന്നീ വിവിധപേരുകളിലാണ് യുഎസ്ബി ഫ്‌ളാഷ് ഡ്രൈവുകള്‍ വിപണിയില്‍ അറിയപ്പെടുന്നത്.

Best Mobiles in India

Advertisement

English Summary

Government may impose antidumping duty on Chinese pen drives.