പത്ത് ഗവൺമെൻറ് ഏജൻസികൾക്ക് സർവെയ്‌ലൻസ് ചെയ്യാനുള്ള അനുമതി

ഒരു കൂട്ടം ആളുകളെയോ , നഗരങ്ങളെയോ, അല്ലെങ്കിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളെയോ സർവെയ്‌ലൻസ് ചെയ്യാനുള്ള വ്യവസ്ഥ രൂപപെടുത്തിയിട്ടില്ല.


ഇന്ന് ട്വിറ്റർ സംസാരിക്കുന്നത് 'സർവെയ്‌ലൻസ് ഇന്ത്യ' യെ കുറിച്ചാണ്. സാധാരണ ട്വിറ്റർ സംസാരിക്കുന്നത് പോലെ തന്നെ, എന്നാൽ ഇന്നത്തെ 'സർവെയ്‌ലൻസ് ഇന്ത്യ'യുടെ സംസാരത്തിന് തുടക്കം കുറിച്ചത്‌ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുമുള്ള പുതിയ നിയമമാണ്. നീരീക്ഷിക്കാനും, കമ്പ്യൂട്ടർ, ഫോൺ കോളുകൾ തുടങ്ങിയവ ടാപ്പ് ചെയ്യാനും വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനുമാണ് പത്ത് ഗവൺമെൻറ് ഏജൻസികൾക്ക് 'സർവെയ്‌ലൻസ്' ചെയ്യാനുള്ള അനുമതി നൽകികൊണ്ട് ഉത്തരവായത്.

Advertisement

ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിയമത്തിൽ അത്ര ഭയപ്പെടേണ്ട കാര്യമില്ല. ഇത് കൊണ്ട് ഒരു പക്ഷെ ഗവൺമെൻറ് ഏജൻസികൾ ഇത് ദുരുപയോഗം ചെയ്യ്‌തേക്കാം. പക്ഷെ ഈ പുതിയ തീരുമാനം ഇന്ത്യയെ ഒരു സർവെയ്‌ലൻസ് രാജ്യമാക്കി മാറ്റാൻ കഴിയില്ല.

Advertisement

യൂണിയൻ ഹോം സെക്രട്ടറിയായ രാജീവ് ഗൗബയാണ് നിയമ പത്രികയിൽ ഒപ്പിട്ടത്. ഇൻഫർമേഷൻ ടെക്നോളജിയുടെ നാലാം നിയമത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 (21-2000) ന്റെ 69-ആം വകുപ്പിലെ ഒന്നാം ഉപവകുപ്പ് പ്രകാരമാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിരീക്ഷിക്കാനും, കണ്ടെത്താനും, വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനുമുള്ള അനുമതി ഗവൺമെൻറ് ഏജൻസികൾക്ക് ഉത്തരവാക്കികൊണ്ടുള്ള നിയമമാണ് ഇത്.

ഏറ്റവും മികച്ച ജോലി സാധ്യതയുളള ഇന്ത്യയിലെ ടെക്‌നോളജി കമ്പനികള്‍

റെക്കോർഡ് ചെയപെട്ടതോ അല്ലെങ്കിൽ വേറെ ഏതെങ്കിലും സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളോ, അയച്ച് തന്നിട്ടുള്ള അല്ലെങ്കിൽ എവിടെ നിന്നെങ്കിലും ലഭിച്ച വിവരങ്ങളോ കൈകാര്യം ചെയ്യാനുള്ള അനുമതിയാണ് ഈ നിയമത്തിന്റെ പത്രികയിൽ പ്രസ്താവിക്കുന്നത്.

സർവയലൻസ്

എന്നാൽ ഈ പുതിയ നിയമനടപടി വ്യാപകമായിട്ടുള്ള നീരിക്ഷണത്തിനായിട്ടല്ല പക്ഷെ ഇതുവരെ അങ്ങനെയൊരു നീക്കം ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരു കൂട്ടം ആളുകളെയോ , നഗരങ്ങളെയോ, അല്ലെങ്കിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളെയോ സർവെയ്‌ലൻസ് ചെയ്യാനുള്ള വ്യവസ്ഥ രൂപപെടുത്തിയിട്ടില്ല. ഗവണ്മെന്റിന്റെ കുറ്റാന്യോഷണത്തിനും കേന്ദ്രികരിച്ചുള്ള അന്യോഷണങ്ങൾക്കുമായിട്ടാണ് ഇത്.

സർവയലൻസ് ചെയ്യാനുള്ള അനുമതി

ഒട്ടനവധി ഗവണ്മെന്റ് തലങ്ങൾക്ക് കേന്ദ്രികരിച്ചുള്ള കുറ്റാന്യോഷണങ്ങൾക്കായി സർവയലൻസ് ചെയ്യാനുള്ള അനുമതി ലഭിക്കുന്നത് അതും വളരെ കടുത്ത സാഹചര്യത്തിലാണെങ്കിൽ അതൊരു പ്രശ്‌നമാകും. എന്നാൽ ലക്ഷ്യമിട്ടുള്ള നിരീക്ഷണങ്ങളും അന്വേഷണങ്ങളും ആവശ്യമാണ്. അല്ലാത്തപക്ഷം, ഈ 2018-ൽ, ഒരു കുറ്റകൃത്യം അന്വേഷിക്കുകയോ ഒരു കൂട്ടം കുറ്റവാളികളെ സൂക്ഷിക്കുകയോ ചെയ്യുന്നത് അസാധ്യമാണ്.

സീതാറാം യെച്ചുരി ട്വിറ്റർ പോസ്റ്റ്

സി.പി.എം ലീഡറായ സീതാറാം യെച്ചുരി അദ്ദേഹത്തിന്റെ ട്വീറ്ററിൽ പറഞ്ഞത് ഇങ്ങനെ, "രാജ്യത്ത് ഒരുപക്ഷേ, ഇന്ത്യയിലെ സ്വകാര്യത നിലയെക്കുറിച്ച് സംസാരിക്കേണ്ടത് ആവശ്യമാണ്. പുതിയ എം.എച്ച്.എ നിയമങ്ങൾ പോലും ഇന്ത്യയിൽ ജനങ്ങൾക്ക് സ്വകാര്യത നൽകുന്നില്ല. ഈ വർഷത്തിന്റെ തുടക്കത്തിലെ ഒൻപതാം ബഞ്ച് നിയമപ്രകാരം സ്വകാര്യത എന്ന് പറയുന്നത് ഒരു അടിസ്ഥാനപരമായ അവകാശമാണ്. ഒരു വ്യക്തിയുടെ ശാരീരിക, ഡിജിറ്റൽ സ്വകാര്യതയുടെ വ്യക്തമായ ലംഘനം എന്ന് വിളിക്കാവുന്ന കാര്യങ്ങൾ ചെയ്യാൻ സ്റ്റേറ്റ് ഏജൻസികളെയും സ്വകാര്യ കമ്പനികളെയും പോലും വാഗ്ദാനം ചെയ്യുന്ന നിരവധി പഴുതുകൾ നിലവിലുണ്ട്.

സുപ്രീം കോടതി അഭിഭാഷകൻ ട്വീറ്റ് ചെയ്ത ലിസ്റ്റ്

താഴെ പറഞ്ഞിരിക്കുന്ന ഗവണ്മെന്റ് ഏജൻസികൾക്കാണ് അനുമതി നൽകിയത്:

1. ഇന്റലിജൻസ് ബ്യൂറോ
2. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ
3.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
4.സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസ്
5.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്
6.സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ
7.നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി
8.ക്യാബിനറ്റ് സെക്രട്ടറിയേറ്റ് (റോ)
9.ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് (ജമ്മു-കാശ്മീർ, നോർത്ത്-ഈസ്റ്റ്, ആസ്സാം)
10. കമ്മിഷണർ ഓഫ് പോലീസ്, ഡൽഹി

എന്നാൽ നമ്മുടെ രാജ്യത്ത് സ്വകാര്യതയെക്കുറിച്ച് സംസാരിക്കുന്നത് തലവേദനയുണ്ടാക്കുന്ന ഒരു ചർച്ചാവിഷയമാണ് എന്നാൽ ഇന്ത്യ ഒരു സർവയലൻസ് രാജ്യമെന്ന് എന്ന് ഉറക്കെ പറയുന്നതിൽ ശബ്ദമില്ല. ട്വിറ്ററിൽ കുറച്ച് ആളുകൾ ഇതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. സുപ്രീം കോടതി അഭിഭാഷകൻ ഈ കാര്യത്തിൽ ട്വീറ്റ് ചെയ്ത ലിസ്റ്റ് ഇവിടെ കാണാം. ഇതായിരിക്കും പുതിയ എം.എച്ച്.എ നിയമങ്ങളെക്കുറിച്ച് കുറിച്ച് ഉണ്ടായിരിക്കേണ്ട ധാരണകൾ.

 

Best Mobiles in India

English Summary

There are several problems with the order and it is appropriate to raise concerns about it. It seems that the order enables government to circumvent more specific rules that allow phone tapping and digital under the Telegraph Act. It gives government broad provisions and that could lead to the 10 agencies misusing them.