ഉപയോക്താവിന്റെ സമ്മതപ്രകാരം മാത്രമേ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് അംഗങ്ങളാക്കാവൂവെന്ന് സര്‍ക്കാര്‍


ഒരു പരിചയവുമില്ലാത്ത വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നാം അംഗങ്ങളാകുന്നത് പതിവാണല്ലേ ? ഗ്രൂപ്പിന്റെ ഉദ്ദേശ്യലക്ഷ്യമോ അതിലുള്ള അംഗങ്ങളാരൊക്കയാണെന്നോ പോലും അറിയാതെ പലരും കുടുങ്ങുന്നു. എന്നാല്‍ ഇത്തരം സാഹചര്യം മാറുകയാണ്. ഒരു ഉപയോക്താവിനെ അയുളുടെ സമ്മതപ്രകാരമല്ലാതെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നതിന് നിയന്ത്രണം വരികയാണ്.

Advertisement

പുതിയ ഫീച്ചര്‍

അനുവാദത്തോടെ മാത്രം അംഗങ്ങളാകുന്ന പുതിയ ഫീച്ചര്‍ വൈകാതെ എത്തുമെന്നാണ് അറിയുന്നത്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയിരിക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളെപ്പറ്റി നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണറിയുന്നത്.

Advertisement
പരാതികള്‍ ലഭിക്കുന്നുണ്ട്

ഏറെക്കാലമായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ ദുരുപയോഗം സംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികള്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന് ഏജന്‍സികള്‍ കൈമാറിയിട്ടുമുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് മന്ത്രാലയം പുതിയ തീരുമാനം വാട്‌സ് ആപ്പ് അധികൃതരെ അറിയിച്ചിരിക്കുന്നതെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മറുപടിയില്‍ വ്യക്തമാക്കുന്നു.

വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും ആവശ്യമാണ്. എന്നാല്‍ ഗ്രൂപ്പ് അഡ്മിന്‍മാരുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ മാത്രമാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയെന്ന് വാട്‌സ് ആപ്പ് മറുപടിയില്‍ പറയുന്നു. മാത്രമല്ല ഒരു വ്യക്തിക്ക് ഗ്രൂപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ ലെഫ്റ്റ് ആകാന്‍ സൗകര്യമുണ്ട്. രണ്ട് തവണ ലെഫ്റ്റായാല്‍ മൂന്നാം തവണ അയാളെ പിന്നെ ഗ്രൂപ്പിലേക്ക് അംഗമാക്കാന്‍ കഴിയില്ലെന്നും വാട്‌സ് ആപ്പ് മറുപടിയില്‍ വ്യക്തമാക്കുന്നു.

സൗകര്യം

എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു അഡ്മിന് രണ്ടാമതും പുറത്തുപോയ വ്യക്തിയെ വീണ്ടും ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം വാട്‌സ് ആപ്പില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രാലയം വീണ്ടും വാട്‌സ് ആപ്പിനെ അറിയിക്കുകയായിരുന്നു. മാത്രമല്ല ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രം ഗ്രൂപ്പില്‍ അംഗമാക്കാനുള്ള സൗകര്യം അത്യാവശ്യമാണെന്നും അത് ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും മന്ത്രാലയം വാട്‌സ് ആപ്പിനെ അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വാട്‌സ് ആപ്പ് മറുപടി നല്‍കിയിട്ടില്ല.

Best Mobiles in India

English Summary

Govt wants WhatsApp to take user's 'consent' before being added to groups