ഫ്‌ളിപ്കാര്‍ട്ടില്‍ 80% ഓഫറില്‍ ലാപ്‌ടോപ്പുകള്‍, പവര്‍ബാങ്കുകള്‍, സ്പീക്കറുകള്‍: വേഗമാകട്ടോ..!


ഫ്‌ളിപ്കാര്‍ട്ടിന്റെ പ്ലാറ്റ്‌ഫോമില്‍ ഗ്രാന്റ് ഗാഡ്ജറ്റ് ഡെയിസ് നടക്കുകയാണ്. ഏപ്രില്‍ 26 മുതല്‍ 28 വരെയാണ് വില്‍പന. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ വില്‍പനയില്‍ 80% ഡിസ്‌ക്കൗണ്ടില്‍ ഇലക്ട്രിക് ഉത്പന്നങ്ങളായ ലാപ്‌ടോപ്പുകള്‍, പവര്‍ബാങ്കുകള്‍, DSLRs, ടാബ്ലറ്റുകള്‍, സ്റ്റോറേജ് ഡിവൈസുകള്‍ എന്നവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ വില്‍പനയുടെ ഭാഗമായി 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ICICI ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് EMI ട്രാന്‍സാക്ഷനുകളില്‍ ലഭിക്കുന്നു.

ഏസര്‍, അസ്യൂസ്, ഡെല്‍, ആപ്പിള്‍, എച്ച്പി എന്നിവ 41,990 രൂപ മുതല്‍ ഈ വില്‍പനയില്‍ ലഭ്യമാണ്. ആപ്പിള്‍ മാക്ബുക്ക് എയര്‍ കോര്‍ 5i ലാപ്‌ടോപ്പ് 68,990 രൂപയ്ക്ക് ലഭിക്കുന്നു. ഏസര്‍ സ്വിഫ്റ്റ് 3 കോര്‍ i5 ജനറേഷന്‍ 8ന് 26 ശതമാനം ഡിസ്‌ക്കൗണ്ടിനു ശേഷം 52,999 രൂപയ്ക്കു നിങ്ങള്‍ക്ക് വാങ്ങാം. അസ്യൂസ് വിവോബുക്ക് കോര്‍ i3 എട്ടാം ജനറേഷന്‍ 44,9990 രൂപയ്ക്കു ലഭിക്കുന്നു.

349 രൂപ മുതല്‍ ഹെഡ്‌ഫോണുകളും സ്പീക്കറുകളും ലഭ്യമാണ്. ബോസ് ബാസ്‌ഹെഡ്‌സ് 220 വയേഡ് ഹെഡ്‌സെറ്റ് 549 രൂപയ്ക്കു നേടാം. സ്‌കള്‍ക്യാന്‍ഡി ജിബ് ഹെഡ്‌സെറ്റ് 599 രൂപയ്ക്കും JBL ഗോ2 പോര്‍ട്ടബിള്‍ സ്പീക്കര്‍, സ്‌കള്‍ക്യാന്‍ഡി ബാരികേഡ് മിനി പോര്‍ട്ടബിള്‍ ബ്ലൂട്ടൂത്ത് സ്പീക്കര്‍ എന്നിവ യഥാക്രമം 2299 രൂപയും 2399 രൂപയുമാണ്.

ആപ്പിള്‍ ഐപാഡ് മിനി 64ജിബി സ്റ്റോറേജിന് 34,900 രൂപയാണ്. എന്നാല്‍ ആപ്പിള്‍ ഐപാഡ് എയര്‍ 64ജിബി സ്റ്റോറേജിന് 44,900 രൂപയും 256ജിബി സ്റ്റോറേജിന് 58,900 രൂപയുമാണ്.

പവര്‍ബാങ്ക് ക്യാറ്റഗറിയെ കുറിച്ച് പറയുകയാണെങ്കില്‍ മീ 10000എംഎഎച്ച്, മീ 20000എംഎഎച്ച് എന്നിവയ്ക്ക് യഥാക്രമം 899 രൂപയും 1499 രൂപയുമാണ്. ആംബ്രേന്‍ 5000എംഎഎച്ച് ബാറ്ററിക്ക് 599 രൂപയും 10000എംഎഎച്ച് ബാറ്ററിക്ക് 749 രൂപയും ഇന്‍ടെക്‌സ് 10000എംഎഎച്ച് ബാറ്ററിക്ക് 749 രൂപയുമാണ്.

Most Read Articles
Best Mobiles in India
Read More About: gadgets news technology

Have a great day!
Read more...

English Summary

grand-gadget-days-on-flipkart-get-up-to-80-off-on-laptops-powerbanks-speakers