16 വെബ്‌സൈറ്റുകളില്‍ നിന്ന് 600 മില്യണ്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍


ഷെയര്‍ ദിസ്, ഡബ്മാഷ്, മൈഫിറ്റ്‌നസ്പാല്‍ തുടങ്ങിയ 16 വെബ്‌സൈറ്റുകളില്‍ നിന്ന് 617 ദശലക്ഷം അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഏകദേശം 20000 ഡോളര്‍ ബിറ്റ്‌കോയിന് ഡ്രീം മാര്‍ക്കറ്റ് സൈബര്‍ സൂക്കില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ഈ വിവരങ്ങള്‍.

Advertisement

ഹാക്കര്‍മാര്‍ കൈക്കലാക്കിയിരിക്കുന്നത്

പേര്, ഇമെയില്‍ വിലാസം, പാസ്‌വേഡ് എന്നീ വിവരങ്ങളാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയിരിക്കുന്നത്. വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വിവരങ്ങളുടെ ഉപയോഗം കണക്കിലെടുത്താല്‍ നിസ്സാരവിലയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

Advertisement
ഹാക്ക് ചെയ്യപ്പെട്ടത്

ഡബ്മാഷ് (162 ദശലക്ഷം), മൈഫിറ്റ്‌നസ്പാല്‍ (151 ദശലക്ഷം), മൈഹെറിട്ടേജ് (92 ദശലക്ഷം), ഷെയര്‍ ദിസ് (41 ദശലക്ഷം), ഹ്വാട്ടല്‍ലൂക്ക് (28 ദശലക്ഷം), അനിമോട്ടോ (25 ദശലക്ഷം), ഐഎം (22 ദശലക്ഷം), 8ഫിറ്റ് (20 ദശലക്ഷം), വൈറ്റ്‌പേജസ് (18 ദശലക്ഷം), ഫോട്ടോലോഗ് (16 ദശലക്ഷം), 500px (15 ദശലക്ഷം), ആര്‍മര്‍ ഗെയിംസ് (11 ദശലക്ഷം), ബുക്ക്‌മേറ്റ് (8 ദശലക്ഷം), കോഫീമീറ്റ്‌സ്ബാഗെല്‍ (6 ദശലക്ഷം), ആര്‍ട്‌സി (10 ലക്ഷം), ഡാറ്റാക്യാമ്പ് (ഏഴ് ലക്ഷം) എന്നീ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓരോ വെബ്‌സൈറ്റില്‍ നിന്നും ചേര്‍ത്തിയെടുത്ത അക്കൗണ്ട് വിവരങ്ങളുടെ എണ്ണം ബ്രാക്കറ്റില്‍.

ഇയാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയ്ക്ക് പുറത്തുള്ള ഹാക്കറാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഡബ്മാഷില്‍ നിന്നുള്ള വിവരങ്ങള്‍ ഒരാള്‍ വാങ്ങിക്കഴിഞ്ഞതായി ഇയാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹാക്ക് ചെയ്യപ്പെട്ട വിവരം

മൈഹെറിറ്റേജ്, മൈഫിറ്റ്‌നസ്പാല്‍, അനിമോട്ടോ തുടങ്ങിയ വെബ്‌സൈറ്റുകള്‍ തങ്ങളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ഉപയോക്താക്കളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. മറ്റ് വെബ്‌സൈറ്റുകളും മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കുന്ന തിരക്കിലാണ്.

ഉടന്‍ വാങ്ങാം 15,000 രൂപയ്ക്കുളളിലെ 6ജിബി റാം ഫോണുകള്‍

Best Mobiles in India

English Summary

Hackers steal over 600 mn account details from 16 websites