അവഞ്ചേഴ്‌സിനെക്കാള്‍ വിലക്കൂടുതല്‍; ലോകത്തിലെ ഏറ്റവും വിലയേറിയ ഗെയിമായ ഹാലോ ഇന്‍ഫിനിറ്റിനെ പരിചയപ്പെടാം


കഴിഞ്ഞ വര്‍ഷം നടന്ന ഇലക്ട്രോണിക് എന്റര്‍ടൈന്‍മെന്റ് എക്‌സ്‌പോയില്‍ മൈക്രോസോഫ്റ്റിന്റെ ഗെയിം സ്റ്റുഡിയോ 343 ഇന്‍ഡസ്ട്രീസ് ഒരു പ്രധാന പ്രോജക്ട് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി അറിയിച്ചിരുന്നു. ഹാലോ ഇന്‍ഫിനിറ്റ് എന്ന ലോകത്തിലെ ഏറ്റവും വിലയേറിയ ഗെയിം മൈക്രോസോഫ്റ്റ് സ്റ്റുഡിയോയുടെ ഭാഗമായി പുറത്തിറങ്ങുമെന്നാണ് അറിയിച്ചത്. വലിയ പണച്ചെലവാണ് ഇതിനായി കമ്പനി കരുതിയിരുന്നത്.

Advertisement

വീഡിയോ ഗെയിം

വീഡിയോ ഗെയിം വിപണിയില്‍ത്തന്നെ ഏറ്റവും പണച്ചെലവുള്ള പ്രോജക്ടാണ് എക്‌സ്‌ബോക്‌സ് എക്‌സ്‌ക്ലൂസിവിലൂടെ പുറത്തിറങ്ങുന്ന ഹാലോ ഇന്‍ഫിനിറ്റ്. ഏകദേശം 500 മില്ല്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റും 343 ഇന്‍ഡസ്ട്രീസും ഗെയിമിന്റെ അണിയറപ്രവര്‍ത്തന ചെലവായി നിശ്ചയിച്ചിരിക്കുന്നത്. ജര്‍മന്‍ വെബ്‌സൈറ്റായ എക്‌സ് ബോക്‌സ് ഡൈനാസ്റ്റിയാണ് വിവരം പുറത്തുവിട്ടത്.

Advertisement
മില്ല്യണ്‍ ഡോളര്‍ മാത്രമാണ്.

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 5, റെഡ് ഡെഡ് റെഡംപ്ഷന്‍ 2 എന്നീ ഗെയിമുകളാണ് ചെലവില്‍ ഹാലോ ഇന്‍ഫിനിറ്റിനു തൊട്ടുപിന്നാലെയുള്ളവ. റോക്ക്സ്റ്റാര്‍ ഗെയിംസാണ് ഇവ പുറത്തിറക്കിയത്. റോക്ക്‌സ്റ്റാര്‍ ഗെയിംസിന്റെതന്നെ ഏറ്റവും മികച്ച ഗെയിമുകളാണിവ. ഡെസ്റ്റിനി 2, കാള്‍ ഓഫ് ഡ്യൂട്ടി; മോഡേണ്‍ വാര്‍ഫെയര്‍ 2 എന്നീ ഗെയിമുകള്‍ക്ക് ചെലവായതുകയാകട്ടെ 300 മില്ല്യണ്‍ ഡോളര്‍ മാത്രമാണ്.

ഹാലോ ഇന്‍ഫിനിറ്റ് നിര്‍മിച്ചിരിക്കുന്നത്.

എന്നാല്‍ മൈക്രോസോഫ്റ്റിന്റെ പുത്തന്‍ സംരംഭത്തിന്റെ ചെലവും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. അതിനാല്‍ത്തന്നെ ഹാലോ ഇന്‍ഫിനിറ്റുമായി ബന്ധപ്പെട്ട ഈ വാര്‍ത്തയില്‍ ചെലവുസംബന്ധിച്ച് മാറ്റമുണ്ടാകാനിടയുണ്ട്. പുത്തന്‍ സ്ലിപ് സ്‌പേസ് എഞ്ചിന്‍ പ്രകാരമാണ് ഹാലോ ഇന്‍ഫിനിറ്റ് നിര്‍മിച്ചിരിക്കുന്നത്.

വിവരങ്ങള്‍ ലഭ്യമായേക്കും.

എക്‌സ്‌ബോക്‌സ്, പി.സി, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഹാലോ ഇന്‍ഫിനിറ്റ് വിപണിയിലെത്തുക. ഗെയിമിനെക്കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ജൂണില്‍ നടക്കുന്ന ഇലക്ട്രോണിക് എന്റര്‍ടൈന്‍മെന്റ് എക്‌സ്‌പോ 2019ല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കും.

Best Mobiles in India

English Summary

Halo Infinite, The Most Expensive Game Ever Made, May Cost More Than Even Avengers: Endgame