പ്രശ്‌നം പരിഹരിക്കാത്തതിനെ തുടർന്ന് ഹരിയാനകാരൻ ഗൂഗിളിനെതിരായി ബാനറുകൾ തൂക്കി

ഫോണിന് വാറൻറ്റി ഉണ്ടായിരുന്നിട്ടും കാസ്റ്റമേർ കെയർ സർവീസ് 26,851 രൂപ വാങ്ങിച്ചു എന്നാണ് ഇയാൾ അഭിപ്രായപ്പെടുന്നത്. എന്നാൽ ഫോണിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല പ്രശ്നങ്ങൾ ഉണ്ടാവുകയും


ഹരിയാനയിലെ റോഹ്റ്റാക് എന്ന സ്ഥലത്തുള്ള മനു അഗർവാൾ എന്നയാളാണ് ഗൂഗിളിനെതിരായി ബാനറുകൾ തുക്കിയത്.

Advertisement

പിക്സിൽ ഫോണിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി മനു അഗർവാൾ ഗൂഗിളിനെ സമീപ്പിച്ചിരുന്നു, എന്നാൽ ഗൂഗിൾ ഇത് പരിഹരിക്കാത്തതിനെ തുടർന്നാണ് മനു അഗർവാൾ ഈ കൃത്യം ചെയ്‌തത്‌.

Advertisement

ഈ വർഷത്തിലെ ഏറ്റവും മികച്ച 7 ആൻഡ്രോയിഡ് ആപ്പുകൾ

ഗൂഗിളിനെതിരായി ബാനറുകൾ

ഗൂഗിളിന്റെ കാസ്റ്റമർ കെയർ സർവീസ് പ്രവർത്തനം തൃപ്തികരമല്ല എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇയാൾ ഡൽഹിയിൽ ഗൂഗിളിനെതിരായി ബാനറുകൾ തൂക്കിയത്, കൂടാതെ അയാളുടെ കാറിൽ ഒരു ഫ്ളക്സ് തൂക്കുകയും ചെയ്‌തു.

ഫ്ളക്സ്

മനു അഗർവാളിന്റെ ഭാര്യ ഒരു വർഷത്തിന് മുൻപാണ് സമ്മാനമായി ഗൂഗിൾ പിക്സിൽ ഫോൺ നൽകിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫോണിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി.

ഗൂഗിൾ ബാനറുകൾ

ഫോണിന് വാറൻറ്റി ഉണ്ടായിരുന്നിട്ടും കാസ്റ്റമേർ കെയർ സർവീസ് 26,851 രൂപ വാങ്ങിച്ചു എന്നാണ് ഇയാൾ അഭിപ്രായപ്പെടുന്നത്. എന്നാൽ ഫോണിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു.

ഡൽഹിയിൽ ഗൂഗിളിനെതിരായി ബാനറുകൾ

ഗൂഗിളിൽ ഇത് പരാതിപ്പെടുവാനായി മനു അഗർവാൾ ട്വിറ്ററിൽ പരാതി രജിസ്റ്റർ ചെയ്തു. മാസങ്ങൾക്കു ശേഷം ഗൂഗിൾ ഇത് പരിഹരിക്കുന്നതിൽ പരാജയം നേരിട്ടു.

"222 ദിവസത്തിലധികം മാനസിക പീഡനം ഗൂഗിൾ പ്രേമികൾക്ക് താങ്ങാവുന്നതിലധികമാണ്", മനു ട്വീറ്ററിൽ പോസ്റ്റ് ചെയ്‌തു.

Best Mobiles in India

English Summary

it can be a bad experience. But what if a company fails to solve your problem despite you trying to reach out to them multiple times. It is a Possible case in here.