പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവെയ്ക്കും; നിരോധിച്ച് രാജ്യത്തെ കോളേജുകള്‍


'പബ്ജി'.... യുവാക്കളായ സുഹൃത്തുക്കളുണ്ടെങ്കില്‍ നിങ്ങള്‍ ഈ പേര് തീര്‍ച്ചയായും കേട്ടിട്ടുണ്ടാകുമെന്നുറപ്പ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങി ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമാണ് പബ്ജി. എന്നിലിന്ന് യുവാക്കളുടെ ഹരവും മൊബൈല്‍ ഗെയിമുകളിലെ പ്രമുഖനുമായിരിക്കുകയാണ്. മറ്റൊരു സത്യാവസ്ഥ നോക്കിയാല്‍ ഈ ഗെയിം കളിക്കുന്ന പലരുമിന്ന് അഡിക്റ്റഡാണ്. ഊണും ഉറക്കവും വരെ ഉപേക്ഷിച്ച് യുവാക്കളിന്ന് പബ്ജിക്കു പുറകേ പോവുകയാണ്.

Advertisement

ഇതുതന്നെയാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ചൊടിപ്പിച്ചത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു കണ്ടതോടെ ഇന്ത്യയിലെ ഒരു കോളേജ് വിദ്യാര്‍ഥികളെ പബ്ജി കളിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. ഹോസ്റ്റലിലും മറ്റും ഗെയിം കളിക്കാതിരിക്കാനുള്ള മുന്‍ കരുതലും കോളേജ് സ്വീകരിച്ചുവെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

Advertisement

ചെന്നൈയിലെ വി.ഐ.റ്റി കോളേജ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ തന്നെ പുറത്തിറക്കി കഴിഞ്ഞു. വിദ്യാര്‍ഥികളിലെ ഗെയിമിംഗ് അഡിക്ഷന്‍ കണക്കിലെടുത്ത് ഹോസ്റ്റലില്‍ പബ്ജിക്ക് വിലക്കേര്‍പ്പെടുത്തി. മണിക്കൂറുകളോളം ഒരേ ഇരിപ്പിലിരുന്ന് പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നത് നരോധിക്കാനുള്ള മറ്റൊരു കാര്യമാണ്. വിഡിയോ/മൊബൈല്‍ ഗെയിമുകള്ഡ നിരന്തരമായി കളിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാഴ്ച

നിരന്തരമായി മൊബൈല്‍ ഗെയിം കളിക്കുന്നത് കാഴ്ചയെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 55 ശതമാനം കാഷ്വല്‍ ഗെയിമേഴ്‌സും 64 ശതമാനം ഹെവി ഗെയിമേഴ്‌സും 24 വയസില്‍ താഴെയുള്ളവരാണെന്നതാണ് മറ്റൊരു വസ്തുക. അതുകൊണ്ടുതന്നെ അഡിക്ഷനും കൂടും. കാഴ്ചയ്ക്ക് പ്രശ്‌നമുള്ളതുപോലെ മൈഗ്രേന്‍, നിരന്തരമായുള്ള തലവേദന എന്നിവ ഇത്തരം ഗെയിം കളിക്കുന്നവര്‍ക്ക് വന്നു ചേരാം.

സ്‌പോണ്ടിലൈറ്റിസ്

നിരന്തരമായി വിഡിയോ/മൊബൈല്‍ ഗെയിം കളിക്കുന്നത് സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് ബാധിക്കാനിടയാക്കുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ നടത്തിയ പഠനങ്ങല്‍ തെളിയിക്കുന്നു. യുവാക്കളില്‍ ഈ രോഗം അതിവേഗം പിടിപെടുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മണക്കൂറുകളോളം ഒരേ ഇരിപ്പില്‍ ഗെയിം കളിക്കുന്നതാണ് രോഗം പിടിപെടാനുള്ള മുഖ്യ കാരണം.

ഫേറ്റിഗ്

അഡിക്റ്റീവ് ഗെയിം കളിയെന്നത് നാം വിചാരിക്കുന്നതിനേക്കാളും ഗൗരവതരമാണ്. പലരും കൃത്യമായ ഉറക്കം പോലും ഗെയിം കളിക്കായി മാറ്റിവെയ്ക്കുന്നു. മുറിയിലെ ലൈറ്റെല്ലാം ഓഫാക്കിയ രാത്രിയിരുന്ന് മൊബൈല്‍ വെട്ടത്തില്‍ മണിക്കൂറുകളോളം ഗെയിം കളിക്കും. ഇത് ഫേറ്റിംഗ് രോഗത്തെ ക്ഷണിച്ചു വരുത്തും.

സബ്സ്റ്റന്‍സ് അബ്യൂസ്

ഡിപ്രഷന്‍, ഇന്‍സൊമാനിയ, സബ്സ്റ്റന്‍സ് അബ്യൂസ് അടക്കമുള്ള രോഗങ്ങളാണ് ഇത്തരം ഗെയിം അഡിക്റ്റുകളെ കാത്തിരിക്കുന്ന മറ്റു രോഗങ്ങള്‍. കൂടുതല്‍ സമയമിരുന്നു കളിക്കാനും മറ്റുമായി ഡ്രഗ്‌സ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു.

ആരോഗ്യം, വൃത്തി

മറ്റെല്ലാം മറന്ന് ഗെയിം കളിക്കുന്നത് പരിസരത്തെയും, ആരോഗ്യത്തെയും കാര്യമായി ബാധക്കും. ചുറ്റുപാട് ശുചിയായിരിക്കുന്നുവോയെന്നൊന്നും ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല. എന്തിനേറെ കുളിക്കുകയോ, നല്ല വസ്ത്രം ധരിക്കാനോ പോലും ഇത്തരക്കാര്‍ മറക്കുന്നു.

നോക്കിയ 8.1ന്റെ 6ജിബി റാം 128ജിബി വേരിയന്റ് ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍!

Best Mobiles in India

English Summary

Health risks of playing mobile games like PubG - recently banned in one of India's colleges