നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

യാത്ര ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മൊബൈല്‍ ടവറിന്റെ നെറ്റ്‌വര്‍ക്ക് കവറേജ് ലഭിക്കാത്തത്. വാട്ട്‌സ്ആപ്, വൈബര്‍ തുടങ്ങിയ സേവനങ്ങളുടെ സഹായം തേടാമെങ്കിലും, ഇവ ചില അവസരങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്നില്ല.

Advertisement

തമാശ നിറഞ്ഞ ഇ-കൊമെഴ്‌സ് പരസ്യങ്ങള്‍...!

ഈ അവസരത്തില്‍ സെല്‍ കവറേജ് ഇല്ലാതെ തന്നെ ഫോണ്‍ വിളിക്കുന്നതിനുളള മാര്‍ഗമാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലിബൊണ്‍ എന്ന ആപ് ഉപയോഗിച്ച് ലാന്‍ഡ് ലൈനുകളിലേക്കും, മൊബൈല്‍ ഫോണുകളിലേക്കും കോള്‍ ചെയ്യാവുന്നതാണ്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

കോള്‍ സ്വീകരിക്കുന്ന ആള്‍ക്ക് ഈ ആപ് ഇല്ലെങ്കിലും നിങ്ങള്‍ക്ക് ഇതിലൂടെ കോള്‍ ചെയ്യാവുന്നതാണ്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

ഈ ആപിലൂടെ ഫോണ്‍ വിളിക്കുന്നതിന് നിങ്ങളുടെ മൊബൈലിനെ വൈഫൈ, മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്നിവയുമായി കണക്ട് ചെയ്യുകയാണ് വേണ്ടത്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

സെല്‍ കവറേജ് ഇല്ലാത്ത അവസരങ്ങളില്‍ വരുന്ന കോളുകള്‍ ഈ ആപിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടുന്നു. ഈ ആപ് സെല്‍ ടവറിനെ അടിസ്ഥാനമാക്കിയല്ല മറിച്ച് ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

15 മിനിറ്റ് മാത്രമാണ് ഈ ആപ് ഉപയോഗിച്ച് സൗജന്യ കോളുകള്‍ ചെയ്യാവുന്നതാണ്. കൂടാതെ 100, 200, 400 മിനിറ്റ് കോള്‍ പാക്കേജുകള്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. ലിബൊണ്‍ ഉപയോക്താക്കള്‍ തമ്മില്‍ പരിധിയില്ലാത്ത കോളുകളും, ടെക്‌സ്റ്റ് മെസേജുകളും ചെയ്യാവുന്നതാണ്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

ആപ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ പേരും ഫോണും നമ്പറും ന്ല്‍കിയാല്‍ ഈ സേവനം നിങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

ഈ ആപ് ഓണ്‍ ആയിരിക്കുമ്പോള്‍ വരുന്ന ഇന്‍കമിങ് കോളുകള്‍ വൈഫൈ-യിലൂടെ ലിബോണ്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതാണ്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

കൂടാതെ ഈ ആപ് പ്രാപ്തമായ സമയത്ത് നിങ്ങള്‍ക്ക് ഇന്‍കമിങ് കോളുകള്‍ എത്തുമ്പോള്‍ കോള്‍ ട്രാന്‍സ്ഫര്‍ എന്ന നോട്ടിഫിക്കേഷന്‍ കൂടി ലഭിക്കുന്നതാണ്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

നിങ്ങള്‍ക്ക് സാധാരണ കോളുകള്‍ ലഭിക്കണമെന്നുളളപ്പോള്‍ ഈ ആപ് ഓഫ് ആക്കാന്‍ മറക്കാതിരിക്കുക.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

ഈ ആപ് എസ്എംഎസുകളുടെ ബാക്ക്അപ്പ് കൂടി എടുക്കുന്നതാണ്.

Best Mobiles in India

English Summary

Here's how to make calls without cell coverage.