എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് 3/4ജിബി ഡാറ്റ പ്രതി ദിനം എങ്ങനെ നേടാം?


ജിയോയുമായി മത്സരം മുറുകുകയാണ് എയര്‍ടെല്‍. ജിയോയുടെ അതേ പ്ലാന്‍ വിലകളാണ് എയര്‍ടെല്ലും നല്‍കുന്നത്. എന്നാല്‍ ഡാറ്റ താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്‍ ആണ് അധികം നല്‍കുന്നത്.

Advertisement

ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ XL 2 എന്നീ ഫോണുകള്‍ എത്തി!

എയര്‍ടെല്‍ ഈ അടുത്തിടെ കൊണ്ടു വന്ന രണ്ടു പുതിയ പാക്കുകളാണ് 999 രൂപയുടേയും 799 രൂപയുടേതും. 999 രൂപയ്ക്ക് 4ജിബി ഡാറ്റയാണ് പ്രതിദിനം നല്‍കുന്നത്, എന്നാന്‍ 799 രൂപയ്ക്ക് 3ജിബി ഡാറ്റയും.

Advertisement

എയര്‍ടെല്‍ പുതിയ പാക്കുകളുടെ വിശേഷങ്ങള്‍ നേക്കാം.

എയര്‍ടെല്‍ 799 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 799 രൂപ പ്ലാന്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ്. ഇതില്‍ ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. വാലിഡിറ്റി 28 ദിവസവും. ഈ പ്ലാനില്‍ പ്രതി ദിനം ഉപഭോക്താക്കള്‍ക്ക് 3ജിബി ഡാറ്റയാണ് നല്‍കുന്നത്.

ഫോട്ടോഗ്രാഫര്‍ അറിഞ്ഞിരിക്കേണ്ട ഫോട്ടോഷോപ്പ് വിദ്യകള്‍

250 മിനിറ്റ് പ്രതിദിനം

ഈ പ്ലാന്‍ പ്രകാരം ഓരോ ദിവസവും 250 മിനിറ്റ് ആയിരിക്കും സൗജന്യ കോളുകള്‍, അതായത് ആഴ്ചയില്‍ 1000 മിനിറ്റ് മാത്രമേ ലഭിക്കൂ. ഇതില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകളും ഉള്‍പ്പെടുന്നു. എയര്‍ടെല്‍ ബാങ്ക് പേയ്‌മെന്റ് വഴി ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 75 രൂപ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

എയര്‍ടെല്‍ 999 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ മറ്റൊരു പുതിയ പ്ലാന്‍ ആണ് 999 രൂപയ്ക്ക് 3ജി/ 4ജി 4ജിബി ഡാറ്റ പ്രതി ദിനം നല്‍കുന്നത്. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാം.

എയര്‍ടെല്ലിന്റെ 999 രൂപയുടെ ഓഫര്‍ എങ്ങനെ നേടാം

1. മൈ എയര്‍ടെല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

2. ഇമെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

3. പ്ലാന്‍ ബ്രൗസിങ്ങ് സെക്ഷന്‍ തിരഞ്ഞെടുത്ത് '999 രൂപ പ്ലാന്‍' തിരയുക.

4. പ്ലാന്‍ തിരഞ്ഞെടുത്ത് പേയ്‌മെന്റ് പ്രോസസ് ഉപയോഗിച്ച് തുടരുക.

5. ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ്, എയര്‍ടെല്‍ മണി എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.

 

ജിയോ/ എയര്‍ടെല്‍ താരതമ്യം ചെയ്യുമ്പോള്‍

ജിയോയുടെ 999 രൂപയുടെ പ്ലാനും എയര്‍ടെല്ലിന്റെ 999 രൂപയുടെ പ്ലാനും താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്‍ 22ജിബി ഡാറ്റ അധികം നല്‍കുന്നു. ജിയോയുടെ 999 രൂപയുടെ പ്ലാനില്‍ 90 ജിബി ഡാറ്റയാണ് നല്‍കുന്നത് കൂടാതെ 90 ദിവസം വാലിഡിറ്റിയും. എന്നാല്‍ എയര്‍ടെല്ലിന്റെ ഈ ഓഫര്‍ വാലിഡിറ്റി 28 ദിവസവുമാണ്.

വിന്‍ഡോസ് 10ലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എന്നന്നേക്കുമായി എങ്ങനെ ഡിലീറ്റ് ചെയ്യാം?

 

Best Mobiles in India

English Summary

The new Airtel Rs. 799 plan is available only for prepaid users, and comes with ., and validity of 28 days.