കളിയില്‍ ചതി; മൂന്നു കളിക്കാര്‍ക്ക് നിരോധനവുമായി പബ്ജി


യുവാക്കളുടെ പ്രീയപ്പെട്ട മൊബൈല്‍ ഗെയിമായ പബ്ജി നാല് കളിക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തി. കളിയില്‍ ചതി കാണിച്ചതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കളിയ്ക്കിടെ സുതാര്യമല്ലാത്ത രീതിയില്‍ അണ്‍ ഓതറൈസ്ഡ് സോഫ്റ്റ്-വെയര്‍ ഉപയോഗിച്ചതിനാണ് നടപടി. പബ്ജി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തേയ്ക്കാണ് നിരോധനം.

Advertisement

നിരോധനം

ക്രിസ്ത്യന്‍, ലയേണ്‍, ടൈലര്‍, മാര്‍ക്ക് എന്നീ കളിക്കാര്‍ക്കാണ് നിരോധനം. കഹ്രിസ്, ലയേം, ഡെവര്‍, ടെഫ്‌ലോണ്‍ എന്നാണ് പബ്ജിയില്‍ ഈ നാലു കളിക്കാരുടെ പേരുകള്‍. 2018 ഡിസംബര്‍ 31 മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് നിരോധനം. ഇവര്‍ക്ക് കമ്പനിയുടെ ഒഫീഷ്യല്‍ എസ്‌പോര്‍ട്ട്‌സ് മത്സരത്തനും പങ്കെടുക്കാനാവില്ല.

Advertisement
ട്വീറ്റിലൂടെയാണ് അറിയിച്ചത്.

നാഷണല്‍ പബ്ജി ലീഗ് പ്രീ സീസണില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരാണ് ഈ നാലു പേരും. യോഗ്യതയ്ക്കായുള്ള പൊതു മത്സരത്തില്‍ പങ്കെടുക്കവെ നാലു പേരും അണ്‍ ഓതറൈസ്ഡ് മൂന്നാം പാര്‍ട്ടി ആപ്പ് ഉപയോഗിച്ചതായി കമ്പനി ട്വീറ്റിലൂടെയാണ് അറിയിച്ചത്. ഡിസംബര്‍ മാസം ആദ്യത്ത ആഴ്ചയായിരുന്നു സംഭവം.

ഇവരെ ഉള്‍പ്പെടുത്തിയത്.

ഈ നാലുപേരുടെ ടീമുകളെയും പബ്ജി ലീഗ് പ്രീ സീസണില്‍ നിന്നും പബ്ജി കോര്‍പ്പറേഷന്‍ അയോഗ്യരാക്കിയിട്ടുണ്ട്. പകരമായി മറ്റു മൂന്നുടീമുകളെ ലീഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 ഡിസംബര്‍ 15ന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഇവരെ ഉള്‍പ്പെടുത്തിയത്.

വ്യക്തത വന്നിട്ടില്ല

പബ്ജി എസ്‌പോര്‍ട്ട് ഇവന്റില്‍ നിന്നു മാത്രമാണോ അതോ എല്ലാ ഇ-സ്‌പോര്‍ട്‌സില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കളിയില്‍ ചതി കാണിക്കുന്നവര്‍ക്കായി മൂന്നു വര്‍ഷം മുതല്‍ ആജീവനാന്തകാലം വരെ വിലക്കു നല്‍കുമെന്ന് പബ്ദി തങ്ങളുടെ പോളിസിയില്‍ അദ്യമേ പറഞ്ഞിട്ടുള്ളതാണ്.

കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കമ്പനി ഔദ്യോഗികമായി അന്വേഷണം നടത്തി സ്ഥിരീകരണം വരുത്തിയ ശേഷമാണ് ശിക്ഷ വിധിക്കുക. കമ്പനി പറയുന്ന നിയമാവലിക്ക് അനുസൃതമായല്ലാതെ പ്രവര്‍ത്തിച്ച 30,000 ത്തോളം അക്കൗണ്ടുകളാണ് പബ്ജി കോര്‍പ്പറേഷന്‍ ഇതുവരെ ബാന്‍ ചെയ്തത്. ഇത്തരക്കാരെ കണ്ടെത്താനായി പുതിയ ആന്റി ചീറ്റ് സംവിധാനവം കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നടത്തിവരുന്നത്

മറ്റുള്ള കളിക്കാരന്റെ ലൊക്കേഷന്‍ കണ്ടെത്തുക, വി.പി.എന്‍ സെര്‍വറിലൂടെ ചതി നടത്തുക തുടങ്ങിയ മാര്‍ഗങ്ങളാണ് പല കളിക്കാരും നടത്തിവരുന്നത്. ഇത് കമ്പനിയുടെ നിയമാവലിക്ക് വിപരീതമാണ്.

2019ല്‍ വാങ്ങാവുന്ന കരുത്തന്‍ ബാറ്ററിയുള്ള 25 സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം

 

 

Best Mobiles in India

English Summary

Here’s why PUBG has banned these players for three years