സ്മാര്‍ട്‌ഫോണുകള്‍ കൊണ്ട് ഒരു വസ്ത്രം!!!


ഫാഷന്‍ ഷോകള്‍ പൊതുവെ വ്യത്യസ്തമായ വസ്ത്രങ്ങളുടെ അവതരണ വേദിയാണ്. വിവിധ മെറ്റീരിയലുകള്‍ ഉപയോഗിച്ച്, വ്യത്യസ്ത ഡിസൈനില്‍ നിര്‍മിച്ച വസ്ത്രങ്ങള്‍. എന്നാല്‍ സ്മാര്‍ട്‌ഫോണുകള്‍ കൊണ്ട് നിര്‍മിച്ച ഒരു പാവാട നിങ്ങള്‍ കണ്ടിട്ടുണ്ടോ.

Advertisement

എന്നാല്‍ അങ്ങനെ ഒന്ന് അടുത്തിടെ പ്രദര്‍ശിപ്പിച്ചു. ലണ്ടന്‍ ഫാഷന്‍ വീക്കിലാണ് നോകിയ ലൂമിയ 1520 സ്മാര്‍ട്‌ഫോണില്‍ തീര്‍ത്ത അപൂര്‍വ പാവാട അവതരിപ്പിച്ചത്. പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരായ ഫ്യോഡര്‍ ഗോലാന്‍, കിന്‍ എന്ന സ്ഥാപനവും നോകിയയുമായി ചേര്‍ന്നാണ് ഈ വ്യത്യസ്തമായ പാവാട നിര്‍മിച്ചത്.

Advertisement

70 നോകിയ ലൂമിയ 1520 സ്മാര്‍ട്‌ഫോണുകള്‍ കൂട്ടിച്ചേര്‍ത്ത വസ്ത്രം തയാറാക്കാന്‍ മൂന്നുമാസമാണെടുത്തത്. 70 ഫോണുകള്‍ക്കും ഒരേ സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ചലനത്തിനനുസരിച്ച് സ്‌ക്രീനിന്റെ നിറവും മാറിക്കൊണ്ടിരിക്കും. പ്രത്യേക ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്.

3 ഡി പ്രിന്റിംഗ്, ലേസര്‍ കട്ടിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളും ഈ സ്മാര്‍ട്‌ഫോണ്‍ പാവാട നിര്‍മിക്കാന്‍ ഉപയോഗിച്ചു. ഫാഷന്‍ മേഖലയില്‍ സാങ്കേതികവിദ്യക്ക് കൂടുതല്‍ സാധ്യതകളുണ്ടെന്നും അത് കണ്ടെത്തുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് ഈ പാവാടയെന്നും ആണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്. കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ.

{photo-feature}

Best Mobiles in India