നോക്കിയ ഫോണുകൾക്ക് ഇൻഷുറൻസ്, ഡാമേജ് പ്രൊട്ടക്ഷൻ സംവിധാനങ്ങളുമായി എച്ച്.എം.ടി ഗ്ലോബൽ


നോക്കിയ ഫോണുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്നതിൻറെ ഭാഗമായി പുത്തൻ സംവിധാനങ്ങളൊരുക്കി എച്ച്.എം.ടി ഗ്ലോബൽ. ഇൻഷുറൻസ്, ഡാമേജ് പ്രൊട്ടക്ഷൻ സംവിധാനങ്ങളാണ് നോക്കിയ ഫോണുകൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. സെർവിഫൈയുമായി കൈകോർത്താണ് ഇൻഷുറൻസും, ഡാമേജ് പ്രൊട്ടക്ഷനും ഉപയോക്താക്കൾക്കായി നൽകുന്നത്. 399 രൂപ മുതലാണ് ഫോണുകൾക്ക് സുരക്ഷയൊരുങ്ങുന്നത്.

Advertisement

“സ്മാർട്ട്ഫോൺ ഇന്ന് അത്യാവശ്യ വസ്തുവാണ്. നിത്യജീവിതത്തിൽ ഇവയുടെ ഉപയോഗം നാൾക്കുനാൾ ഏറുകയുമാണ്. നാം എവിടേക്ക് പോയാലും കൂടെക്കൂട്ടുന്ന വസ്തുക്കളിലൊന്നായ സ്മാർട്ട്ഫോണുകളുടെ സുരക്ഷ ഏവരുടെയും കടമയാണ്. നിങ്ങളുടെ നോക്കിയ ഫോണുകൾക്ക് ഇൻഷുറൻസ്, ഡാമേജ് പ്രൊട്ടക്ഷൻ എന്നീ സംവിധാനങ്ങളിലൂടെ സുരക്ഷയേറുന്നു. നോക്കിയ ഫോണുകൾ കൂടുതൽ കാലം ഈടുനിൽക്കുന്നതാണ് എന്നാൽതന്നെ ആഘോഷകരമായ നിമിഷങ്ങൾ പേടികൂടാതെ ആസ്വദിക്കാൻ പുതിയ സുരക്ഷാ സംവിധാനങ്ങൾ ഉപയോക്താക്കളെ ഏറെ സഹായിക്കും” - എച്ച്.എം.ടി ഗ്ലോബലിൻറെ വൈസ് പ്രസിഡൻറും ഇന്ത്യൻ തലവനുമായ അജയ് മേത്ത പറയുന്നു.

Advertisement

പുതുതായി നോക്കിയ ഫോണുകൾ വാങ്ങുന്നവർ ഇൻഷുറൻസ് എടുക്കുന്നത് ഏറെ ഗുണം ചെയ്യും. 12 മാസത്തെ സുരക്ഷയാണ് സെർവിഫൈ വിസ് നൽകുന്ന ഇൻഷുറൻസിലൂടെ ലഭിക്കുക.

1. ഇൻഷുറൻസ് പ്ലാനിലൂടെ ആക്സിഡൻറ്, ലിക്വിഡ് ഡാമേജ് സുരക്ഷ ലഭിക്കുന്നു.

2. സ്ക്രീൻ സുരക്ഷാ സംവിധാനവും കമ്പനി നൽകുന്നുണ്ട്. പുതിയ ഫോൺ വാങ്ങി 15 ദിവസത്തിനകം ഇതിൽ അംഗമാകാൻ കഴിയും.

3. 365 ദിവസത്തേക്ക് സുരക്ഷ ലഭിക്കും

എച്ച്.എം.ടി ഗ്ലോബലുമായി പങ്കുചേർന്ന് നോക്കിയ ഫോണുകളിൽ സുരക്ഷയൊരുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സെർവിഫിസ് സ്ഥാപകൻ ശ്രീവത്സ പ്രഭാകർ പറയുന്നു. ഉപയോക്താക്കളുടെ വിശ്വാസ്യത ഉറപ്പിക്കുന്ന രീതിയിലായിരിക്കും തങ്ങളുടെ ഇടപെടലെന്നും ശ്രീവത്സ പ്രഭാകർ വ്യക്തമാക്കി.

Advertisement

കരുത്തൻ ആയുധങ്ങളും പുത്തൻ വാഹനങ്ങളുമായി പബ്ജി മൊബൈൽ സീസൺ 4

Best Mobiles in India

Advertisement

English Summary

HMD Global launches insurance, damage protection for Nokia smartphones