ഈ മാസം ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവായി എത്തുന്നു ഹോണല്‍ 10 ഇന്ത്യയില്‍


അടുത്തിടെയാണ് വാവെയുടെ സബ് ബ്രാന്‍ഡായ ഹോണര്‍ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണായ ഹോണര്‍ 10 ചൈനയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ ഫോണ്‍ മേയില്‍, അതായത് ഈ മാസം അവസാനം ഇന്ത്യയില്‍ എത്തുന്നു. ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമായിരിക്കും ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാന്‍ സാധിക്കുന്നത്.

Advertisement

ലണ്ടനില്‍ മേയ് 15ന് ഹോണറിന്റെ അന്താരാഷ്ട്ര വിക്ഷേപണം നടക്കും. അതേ ദിവസം തന്നെ ഇന്ത്യന്‍ സ്‌റ്റോറുകളിലും ഈ ഫോണ്‍ എത്തുമെന്നു പ്രതീക്ഷിക്കാം. മേയ് 16ന് വണ്‍പ്ലസ് 6ന്റെ ആഗോള ലോഞ്ചും നടക്കും, എന്നാല്‍ ഇന്ത്യയില്‍ മേയ് 17 ആയിരിക്കും.

Advertisement

ഇതിനകം തന്നെ ചൈനയില്‍ അവതരിപ്പിച്ച ഹോണര്‍ 10ന് നല്ല പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസും ആകര്‍ഷകമായ നോച്ച് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. രണ്ട് പിന്‍ ക്യാമറകളോടു കൂടിയ ഹോണര്‍ 10, സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലൈറ്റിനിംഗ് മാറ്റാന്‍ ഉപയോഗപ്രദമാകും വിധം വളഞ്ഞ ഗ്ലാസ് ഡിസൈനിലെ സ്‌ക്രീനും 970 പ്രോസസറും നല്‍കിയിരിക്കുന്നു.

16എംപി/24എംപിയുടേയും രണ്ട് ക്യാമറകള്‍ക്കൊപ്പം രണ്ട് എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകളും ഹോണര്‍ 10 ന്റെ ചിത്രത്തിന് മിഴിവ് പകരും. 3ഡി ഇഫക്ട് പിന്തുണയ്ക്കുന്നതും മുന്‍ ക്യാമറ 24 എംപി ആയതു കൊണ്ട് സെല്‍ഫി പ്രേമികള്‍ക്ക് ഗുണം ചെയ്യുന്ന രീതിയില്‍ പകലും രാത്രിയിലും മികച്ച ക്വാളിറ്റി ഫോട്ടോകള്‍ എടുക്കാം.

Advertisement

വാവെയുടെ തനത് ആന്‍ഡ്രോയിഡ് പതിപ്പായ EMUI 8.1 ആണ് ഹോണര്‍ 10-ല്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഈ ഫോണ്‍. 6ജിബി റാമാണ് ഫോണിനുളളത്. 3400എംഎഎച്ച് ഫോണ്‍ ബാറ്ററി, ക്വിക് ചാര്‍ജ്ജ് പിന്തുണയോടെയാണ് എത്തിയിരിക്കുന്നത്. 50% ചാര്‍ജ്ജ് ചെയ്യാന്‍ 25 മിനിറ്റ് മാത്രം മതിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 153 ഗ്രാം ഭാരമാണ് ഹാന്‍സെറ്റിനുളളത്. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂട്ടൂത്ത് എന്നിവ കണക്ടിവിറ്റികളുമാണ്.

ഡേറ്റ നഷ്ടപ്പെടാതെ എങ്ങനെ ആന്‍ഡ്രോയിഡ് ഫോണ്‍ ബാക്കപ്പ് ചെയ്യാം?

Best Mobiles in India

Advertisement

English Summary

Honor 10 India Launch On May End, Will Be Flipkart Exclusive